കോഴിക്കോട്: ശബരിമല തീർത്ഥാടനത്തിന് പോയ അയ്യപ്പ ഭക്തരുടെ കാറും ലോറിയും കൂട്ടിയിച്ച് അഞ്ച് പേർക്ക് പരിക്ക്. മംഗളൂരു സ്വദേശികളായ ദീപക് സദാനന്ദപൂജാരി (39), അനന്യ (9), കൃഷ്ണമൂര്‍ത്തി (51), വരലക്ഷ്മി (74), കിഷന്‍കുമാര്‍ (22), ചരണ്‍കുമാര്‍ (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ ആറരയോടെ പന്തീരാങ്കാവ് അറപ്പുഴപാലത്തിന് സമീപത്താണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ലോറി കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തര്‍ന്നു. കാറില്‍ കുടുങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ പുറത്തെടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മീഞ്ചന്തയില്‍ നിന്ന് ഫയര്‍ ഫോഴ്സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.