ETV Bharat / state

സഹോദരഭാര്യയെ ലക്ഷ്യംവച്ച് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു, മരിച്ചത് സഹോദരന്‍റെ മകന്‍ ; അരിക്കുളത്തെ വിദ്യാര്‍ഥിയുടെ മരണം കൊലപാതകം - അരിക്കുളം

കോഴിക്കോട് അരിക്കുളത്ത് ഛര്‍ദിയെ തുടര്‍ന്ന് 12കാരന്‍ മരിച്ച സംഭവം കൊലപാതകം. പിതാവിന്‍റെ സഹോദരി എലിവിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ചാണ് വിദ്യാര്‍ഥി മരിച്ചതെന്ന് തെളിഞ്ഞു. പ്രതി പൊലീസ് പിടിയില്‍

ice cream death  Aunt killed a boy by mixing poison in Ice cream  killed a boy by mixing poison in Ice cream  mixing poison in Ice cream  ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു  വിദ്യാര്‍ഥിയുടെ മരണം കൊലപാതകം  വിദ്യാര്‍ഥിയുടെ മരണം  കൊലപാതകം  അരിക്കുളത്തെ വിദ്യാര്‍ഥിയുടെ മരണം  എലിവിഷം കലര്‍ത്തിയ ഐസ്‌ക്രീം  അരിക്കുളം  കൊയിലാണ്ടി പൊലീസ്
അരിക്കുളത്തെ വിദ്യാര്‍ഥിയുടെ മരണം
author img

By

Published : Apr 21, 2023, 7:59 AM IST

Updated : Apr 21, 2023, 1:15 PM IST

വിദ്യാര്‍ഥിയുടെ മരണം കൊലപാതകം

കോഴിക്കോട് : ഛർദിയെ തുടർന്ന് വിദ്യാർഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി (12) ആണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറയെ(38) കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്‌തു.

എലിവിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ചതാണ് മരണ കാരണമെന്ന് തെളിഞ്ഞു. അരിക്കുളത്തെ കടയിൽ നിന്ന് വാങ്ങിയ ഫാമിലി പാക്ക് ഐസ്ക്രീമിലാണ് വിഷം ചേർത്തത്. മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യംവച്ചായിരുന്നു വിഷം ചേർത്തതെന്ന് ചോദ്യം ചെയ്യലിൽ താഹിറ സമ്മതിച്ചു.

എന്നാൽ അവർ വീട്ടിൽ ഇല്ലാതിരുന്നതിനെ തുടർന്ന് മകൻ ഇത് കഴിക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലാണ് രണ്ട് കുടുംബവും താമസിക്കുന്നത്. താഹിറയ്ക്ക്‌ മാനസിക പ്രശ്‌നങ്ങൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്‌ച അരിക്കുളത്തെ കടയിൽ നിന്നും വാങ്ങിയ ഐസ്ക്രീം ആണ് കുട്ടി കഴിച്ചത്. തുടർന്ന് ഛർദിയുണ്ടാവുകയും വീടിനുസമീപം മുത്താമ്പിയിലെ ക്ലിനിക്കിലും മേപ്പയൂരിലും ചികിത്സ തേടുകയും ചെയ്‌തിരുന്നു.

ഭേദമാകാത്തതിനെ തുടർന്ന് തിങ്കളാഴ്‌ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും രാവിലെ കുട്ടി മരണത്തിന് കീഴടങ്ങി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച ശേഷം കൊയിലാണ്ടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.

തുടർന്ന് ആരോഗ്യ വകുപ്പ്, ഭക്ഷ്യ സുരക്ഷ വകുപ്പ്, പൊലീസ്, ഫോറൻസിക് വിഭാഗം എന്നിവര്‍ ചേർന്ന് ഐസ്ക്രീം വാങ്ങിയ അരിക്കുള്ളത്തെ കടയിൽ നിന്നും സാമ്പിൾ ശേഖരിച്ച് പരിശോധിക്കുകയും അടപ്പിക്കുകയും ചെയ്‌തു. എന്നാല്‍ പോസ്റ്റ്‌മോർട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ അമോണിയം ഫോസ്‌ഫറസിന്‍റെ അംശം കണ്ടെത്തി. ഇതേതുടർന്ന് കൊയിലാണ്ടി പൊലീസ് അതി വിദഗ്‌ധമായ അന്വേഷണം നടത്തി. സംഭവത്തില്‍ നിരവധി പേരിൽ നിന്ന് മൊഴി എടുത്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി നിരവധി പേരെ പൊലീസ് നിരന്തരം ചോദ്യം ചെയ്യുകയുമുണ്ടായി.

തുടർന്നാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്‌. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചു. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ആർ കറുപ്പസാമിയുടെ നേതൃത്വത്തിൽ ഡിവൈഎസ്‌പി ആർ ഹരിപ്രസാദ്, സിഐ കെ സി സുഭാഷ് ബാബു തുടങ്ങിയവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

Last Updated : Apr 21, 2023, 1:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.