ETV Bharat / state

മുക്കത്ത് യാത്രക്കാരുള്ള കാര്‍ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം ; പ്രതി പിടിയിൽ - മുക്കത്ത് കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം

Attempt To Burn Car : ആദ്യ ഭാര്യ രണ്ടാമത് വിവാഹം കഴിച്ചതിൽ പ്രതികാരമായിട്ടാണ് പ്രതി കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത്

മുക്കത്ത് യാത്രക്കാർ ഇരിക്കെ കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം പ്രതി പിടിയിൽ  മുക്കത്ത് കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമം  ആദ്യ ഭാര്യ രണ്ടാം വിവാഹം കഴിച്ചതിൽ പ്രതികാരം  പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമം  കോഴിക്കോട് വാർത്തകൾ  attempt to burn car by pouring petrol  attempt to burn car  pouring petrol accused in custody  kozhikode news  car vandalized accused in custody in kozhikode
Pouring Petrol
author img

By ETV Bharat Kerala Team

Published : Nov 16, 2023, 11:06 PM IST

കാറിലുണ്ടായിരുന്ന റസിയ സംസാരിക്കുന്നു

കോഴിക്കോട് : കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്തു. മണാശ്ശേരി സ്വദേശി ബാബുരാജിനെതിരെയാണ് മുക്കം പൊലീസ് (Mukkam Police) കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശി റസിയയും മറ്റ് രണ്ടുപേരും കോഴിക്കോട് വിമാനത്താവളത്തിലേക്ക് (Calicut International Airport) പോകുന്ന വഴി ഇവരുടെ കാറിനു മുകളിൽ ബാബുരാജ് പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചത് (Attempt To Burn Car By Pouring Petrol- Accused In Custody).

മുക്കത്തിന് സമീപം അഗസ്ത്യമുഴി അങ്ങാടിയിൽ വച്ചാണ് ബാബുരാജ് കാർ കത്തിക്കാൻ ശ്രമിച്ചത്. കാർ ഉടമയായ റസിയക്കൊപ്പം ഷീല എന്ന യുവതിയും അവരുടെ ഭർത്താവും ഉണ്ടായിരുന്നു. പ്രതിയായ ബാബുരാജിന്‍റെ ആദ്യ ഭാര്യയാണ് ഷീല. ഷീല മറ്റൊരാളെ വിവാഹം കഴിച്ചതാണ് ബാബുരാജിനെ പ്രകോപിപ്പിച്ചത്.

Also Read: Man Kills Son And Grandson In Thrissur: അച്ഛൻ തീ കൊളുത്തിയ മകനും കൊച്ചുമകനും മരിച്ചു, മരുമകൾ ഗുരുതരാവസ്ഥയിൽ

ഷീലക്കും ഭർത്താവിനും റസിയ ഗൾഫില്‍ ജോലി ശരിയാക്കി നൽകിയിരുന്നു. റസിയയുടെ ഭർത്താവിന്‍റെ ബന്ധുവിന്‍റെ ഗൾഫിലുള്ള വീട്ടിലാണ് ജോലി ശരിയാക്കിയത്. ജോലിക്ക് ഗൾഫിൽ പോകാന്‍വേണ്ടി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയാണ് ബാബുരാജ് കാറിനു മുകളിൽ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചത്. സംഭവ സമയം മൂന്നുപേരാണ് കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി ബാബുരാജിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.