കോഴിക്കോട്: നാദാപുരം തൂണേരി കോൺഗ്രസ് ഓഫിസിന് നേരെയും ഇരിങ്ങണ്ണൂരിൽ ലീഗ്, ജനതാദള്‍ ഓഫിസുകള്‍ക്ക് നേരെയും ആക്രമണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നാദാപുരം- തലശ്ശേരി സംസ്ഥാനപാതയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. മോട്ടോര്‍ ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നാണ് സൂചന. രണ്ട് ഓഫിസുകള്‍ക്ക് നേരെയും സോഡാക്കുപ്പികള്‍ വലിച്ചെറിഞ്ഞു. ഓഫിസുകളുടെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകളും ഫ്ലക്‌സുകളും തകർത്തു. ജനതാദള്‍ ഓഫിസിനകത്ത് കിടന്നുറങ്ങുകയായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകനാണ് വിവരം പൊലീസില്‍ അറിയിച്ചത്.
നാദാപുരം തൂണേരി കോൺഗ്രസ് ഓഫിസിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഓഫിസിന്‍റെ ബോർഡുകളും കൊടികളും നശിപ്പിക്കപ്പെട്ടു. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.