കോഴിക്കോട്: കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെ കല്ലേറ്. ബാലുശേരിയിൽ നടന്ന എൽഡിഎഫ് - യുഡിഎഫ് സംഘർഷത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. കോൺഗ്രസ് പ്രവർത്തകൻ അബ്‌ദുൾ ലത്തീഫിന്‍റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി 12.10 ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് ലത്തീഫ് പറയുന്നു.
ലത്തീഫിന്‍റെ ഇന്നോവ കാറും വീടിന്‍റെ ജനലുകളും ആക്രമണത്തിൽ തകർന്നു. വ്യാഴാഴ്‌ച രാത്രി കരുമലയിൽ യുഡിഎഫിന്‍റെ പ്രകടനം കടന്നു പോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
കൂടുതൽ വായനയ്‌ക്ക്: ബാലുശ്ശേരിയില്‍ അയവില്ലാതെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം