ETV Bharat / state

കെപിസിസി മുന്നറിയിപ്പ് കിട്ടിയിട്ടില്ല, പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനവുമായി മുന്നോട്ടെന്ന് ആര്യാടൻ ഷൗക്കത്ത്

author img

By ETV Bharat Kerala Team

Published : Nov 3, 2023, 12:39 PM IST

Aryadan Foundation ignores KCPP warning ആര്യാടൻ ഫൗണ്ടേഷന്‍റെ പേരിൽ നടത്തുന്ന പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനത്തിനെതിരെ മുന്നറിയിപ്പ് നൽകി കെപിസിസി

Aryadan Foundation ignores KCPP warning  കെപിസിസി മുന്നറിയിപ്പ്  പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനം  ആര്യാടൻ ഷൗക്കത്ത്  ആര്യാടൻ ഫൗണ്ടേഷൻ  ആര്യാടൻ ഫൗണ്ടേഷൻ പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനം  KCPP  KCPP warning for Aryadan Shoukath  Aryadan Shoukath  Palestine Solidarity Conference
Aryadan Foundation ignores KCPP warning

കോഴിക്കോട് : കെപിസിസി നേതൃത്വത്തെ വെല്ലുവിളിച്ച് പലസ്‌തീൻ ഐക്യദാർഢ്യ സമ്മേളനവുമായി (Palestine Solidarity Conference ) ആര്യാടൻ ഷൗക്കത്ത് (Aryadan Shoukath ). പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ പേരിലുള്ള 'ആര്യാടൻ ഫൗണ്ടേഷ'ൻ്റെ പേരിലാണ് പരിപാടിയെങ്കിലും സമ്മേളനം എ ഗ്രൂപ്പിൻ്റെ ശക്തി പ്രകടനമാക്കാനാണ് ഉദ്ദേശം. 15,000 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശക്തി പ്രകടനം നടത്താനാണ് ആലോചന. ഐ ഗ്രൂപ്പിൻ്റെ ശക്തമായ എതിർപ്പ് വന്നതോടെ കടുത്ത മുന്നറിയിപ്പുമായി കെസിപിപി നേതൃത്വവും രംഗത്തെത്തുകയായിരുന്നു.

മുന്നറിയിപ്പ് അവഗണിച്ച് പരിപാടി നടത്തിയാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കെപിസിസി അറിയിച്ചു. ഡിസിസി പ്രസിഡന്‍റായി വി എസ് ജോയിയെ തെരഞ്ഞെടുത്തത് മുതൽ നേതൃത്വത്തോട് ഇടഞ്ഞ നിൽക്കുകയാണ് ഷൗക്കത്ത്. ആര്യാടൻ ഫൗണ്ടേഷന്‍റെ (Aryadan Foundation) പേരിൽ നേരത്തെയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചപ്പോൾ കെപിസിസി താക്കീത് നൽകിയതാണ്. പാർട്ടി തിരിച്ചുവരവിന് ശ്രമിക്കുമ്പോൾ ഒരുതരത്തിലുള്ള വിഭാഗീയതയും അനുവദിക്കില്ലെന്നും കെപിസിസി നേതൃത്വം മുന്നറിയിപ്പ് നൽകി.

പലസ്‌തീൻ‍ ഐക്യ‍ദാ‍ർഢ്യ റാലിയെ വിഭാ​ഗീയതക്കുള്ള മറയാക്കിയുള്ള സമാന്തര പരിപാടിയിൽ നിന്ന് പിന്തിരിയണം. സംഘടന നേതൃത്വത്തിന്‍റെ വിലക്ക് ലംഘിച്ച് വിഭാ​ഗീയ പ്രവർത്തനം നടത്തിയാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി തീരുമാനം അറിയിച്ചു.

പിന്നോട്ടില്ലെന്ന് ഷൗക്കത്ത്: പലസ്‌തീൻ ഐക്യ‍ദാർഢ്യ പരിപാടിയിൽ നിന്ന് പിന്മാറില്ലെന്ന് ആര്യാടൻ ഷൗക്കത്ത് അറിയിച്ചു. താക്കീത് നൽകിക്കൊണ്ടുള്ള കെപിസിസി നിർദേശം കിട്ടിയിട്ടില്ല. ഐക്യദാർഢ്യം വിഭാഗീയ പ്രവർത്തനം അല്ലെന്നും ആര്യാടൻ ഷൗക്കത്ത് ഫൗണ്ടേഷന്‍റെ പേരിലിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. കെപിസിസി കത്ത് കിട്ടിയാൽ മറുപടി നൽകുമെന്നും കുറിപ്പിൽ പറയുന്നു.

ആര്യാടന്‍ ഫൗണ്ടേഷന്‍ പത്രക്കുറിപ്പിന്‍റെ പൂർണരൂപം: പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയും യുദ്ധവിരുദ്ധ ജനമഹാസദസും വിഭാഗീയ പ്രവര്‍ത്തനമല്ല. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയും യുദ്ധവിരുദ്ധ ജനമഹാസദസും വിഭാഗീയ പ്രവര്‍ത്തനമല്ലെന്ന് ആര്യാടന്‍ ഫൗണ്ടേഷന്‍ സംഘാടകസമിതി ചെയര്‍മാനും മുന്‍ ഡി.സി.സി പ്രസിഡന്‍റും എം.പിയുമായിരുന്ന സി.ഹരിദാസും ജനറല്‍ കണ്‍വീനര്‍ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ കരീമും അറിയിച്ചു. എല്ലാ യുദ്ധ നിയമങ്ങളും ലംഘിച്ച് പലസ്‌തീനില്‍ നിരപരാധികളായ ജനങ്ങളെ അഭയാര്‍ത്ഥി ക്യാമ്പുകളും ആശുപത്രികളുമടക്കം ബോംബിട്ട് കൊന്നൊടുക്കുന്നതിനെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നത് വിഭാഗീയ പ്രവര്‍ത്തനമല്ല.

മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മൗലാന അബുല്‍കലാം അസാദ് കോണ്‍ഗ്രസ് പ്രസിഡന്‍റായതിന്‍റെ നൂറാം വാര്‍ഷികത്തിന്‍റെ ഭാഗമായി ചരിത്ര സെമിനാറാണ് ആദ്യമായി ആര്യാടന്‍ ഫൗണ്ടേഷന്‍ മലപ്പുറത്ത് നടത്തിയ പരിപാടി. മികച്ച നിയമസഭ സാമാജികനുള്ള ആര്യാടന്‍ മുഹമ്മദ് പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നല്‍കിയതായിരുന്നു രണ്ടാമത്തെ പരിപാടി. യു.ഡി.എഫ് കണ്‍വീനറും എ.ഐ.സി.സി സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എം.പിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കളാണ് രണ്ട് പരിപാടികളിലും പങ്കെടുത്തത്. ഈ പരിപാടികളൊന്നും തന്നെ വിഭാഗീയ പ്രവര്‍ത്തനങ്ങളായിരുന്നില്ല.

നടപടി സംബന്ധിച്ച് ആര്യാടന്‍ ഷൗക്കത്തിന് കെ.പി.സി.സിയുടെ കത്ത് ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചാലുടന്‍ നേതൃത്വത്തിന് വിശദീകരണം നല്‍കുമെന്നും മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയും യുദ്ധവിരുദ്ധ ജനമഹാസദസും മലപ്പുറത്ത് നടക്കുമെന്നും ഇരുവരും അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.