ETV Bharat / state

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തട്ടിപ്പ്; സിമ്മും ഫോണും മാറി മാറി ഉപയോഗിക്കും, കൗശൽ ഷാ കൗശലക്കാരനായ തട്ടിപ്പുകാരനെന്ന് അന്വേഷണ സംഘം - പതാൻ പൊലിസ് സ്റ്റേഷനിൽ കൗശലിനെതിരെ കേസ്

കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് തട്ടിയ 40,000 രൂപ പിടിയിലായ ഷെയ്ക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായിയുടെ മകൻ്റെ അക്കൗണ്ടിൽ കണ്ടെത്തിയതോടെയാണ് ഇയാൾക്ക് വിലങ്ങ് വീണത്

Ai follow  artificial intelligence  first arrest  kozhikkodu  kaushal sha  ഗുജറാത്തിലെ അഹമ്മദാബാദ് ഉസ്മാന്‍പുര  മുര്‍ത്തു സാമിയ കോഴിക്കോട് ജില്ല ജയിലിൽ  എഐ ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യ  എഐ തട്ടിപ്പ് ആദ്യ അറസ്റ്റ്  പതാൻ പൊലിസ് സ്റ്റേഷനിൽ കൗശലിനെതിരെ കേസ്
artificial-intelligence-fraud-kaushal-sha-crooked-fraud
author img

By ETV Bharat Kerala Team

Published : Nov 10, 2023, 3:48 PM IST

കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി തട്ടിപ്പ് (AI Fraud) നടത്തിയ മുഖ്യ പ്രതി കൗശൽ ഷാ കൗശലക്കാരനായ തട്ടിപ്പുകാരനെന്ന് അന്വേഷണ സംഘം. സിമ്മുകൾ മാറി മാറി ഉപയോഗിക്കുന്ന ഇയാൾ ഫോൺ ഡിവൈസുകളും മാറ്റിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിൽ ബിഹാർ അതിർത്തിയിൽ ഇയാളുടെ ലൊക്കേഷൻ കാണിച്ചിരുന്നെങ്കിലും പിന്നീട് അതും നിശ്ചലമായി. നേപ്പാളിലേക്ക് (nepal) കടന്നിട്ടുണ്ടാവാം എന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.

ഗുജറാത്തിലെ അഹമ്മദാബാദ് ഉസ്മാന്‍പുര (usmanpura) സ്വദേശി കൗശല്‍ ഷായുടെ (42) വിവരങ്ങൾ തേടി രണ്ട് തവണയായി രണ്ടാഴ്ചക്കാലമാണ് കോഴിക്കോട് നിന്നുള്ള സൈബർ സംഘം ഗുജറാത്തിൽ തങ്ങിയത്. പതാൻ പൊലിസ് സ്റ്റേഷനിൽ കൗശലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്കെതിരെ ഒന്നിലേറെ കേസുകൾ ഗുജറാത്തിൽ തന്നെയുണ്ട്.

അന്വേഷന സംലത്തിൻ്റെ പിടിയിലായ ഷെയ്ക്ക് മുര്‍തുസാമിയയെ (murthuswami) പോലെ നിരവധി കൂട്ടാളികൾ കൗശലിന് വേണ്ടി നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കലാണ് കൂട്ടാളികളുടെ പ്രധാന ജോലി. പഞ്ചാബ് നാഷണൽ ബാങ്ക്, യൂക്കോ ബാങ്ക്, ഉജ്ജീവൻ ബാങ്ക് എന്നിവിടങ്ങളിലാണ് ഈ സംഘം നിലവിൽ അക്കൗണ്ടുകൾ ആരംഭിച്ചത്.

തട്ടിപ്പിലൂടെ വന്നു ചേരുന്ന പണം പല അക്കൗണ്ടുകൾ വഴി ട്രാൻസ്ഫർ ചെയ്യപ്പെടും. ഒടുവിൽ വന്നു ചേരുന്ന ആൾ പണം പിൻവലിച്ച് കൗശൽ ഷായ്ക് ക്യാഷായി നൽകും, കമ്മീഷനും കൈപ്പറ്റും. എന്നാൽ കോഴിക്കോട് നിന്ന് തട്ടിയ 40,000 രൂപ പിടിയിലായ ഷെയ്ക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായിയുടെ മകൻ്റെ അക്കൗണ്ടിൽ കണ്ടെത്തിയതോടെയാണ് ഇയാൾക്ക് വിലങ്ങ് വീണത്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത പണം എത്തിയത് ഗോവയിലെ ട്രേഡിങ് കമ്പനിയുടെ (trading company) ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് നേരത്തെ വ്യക്തമായിരുന്നു.

തട്ടിപ്പിന് ഉപയോഗിച്ച വാട്‌സ്‌ആപ്പ് നമ്പരും ഗോവയില്‍ പണം നിക്ഷേപിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടും അഹമ്മദാബാദ് സ്വദേശിയായ മുര്‍ത്തു സാമിയയുടേത് ആയിരുന്നു. എഐ ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യയിലൂടെ വീഡിയോ കോളില്‍ രൂപവും ശബ്ദവും വ്യാജമായി സൃഷ്ടിച്ചാണ് കോഴിക്കോട് സ്വദേശിയായ പി.എസ് രാധാകൃഷ്ണനില്‍ നിന്ന് 40000 രൂപ തട്ടിയെടുത്തത്. അഹമ്മദാബാദ് സ്വദേശിയുടെ ജിയോ പെയ്ന്‍‌മെന്‌റ് അക്കൗണ്ടിലേക്ക് എത്തിയ തുക നാലുതവണയായി മഹാരാഷ്ട്ര അസ്ഥാനമായ രത്നാകര്‍ ബാങ്കിന്‍റെ ഗോവയിലെ ശാഖയില്‍ നിക്ഷേപിച്ചു. ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.

പൊലീസിന് ലഭിച്ച ഫോണ്‍ നമ്പരില്‍ വാട്‌സ്‌ആപ്പ് വഴി മാത്രമാണ് ആശയവിനിമയം. ഐ.പി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ക്കായി പൊലീസ് വാട്‌സ്‌ആപ്പിനെ സമീപിച്ചിരുന്നു. ഇത് ലഭിച്ചതോടെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി നടന്ന തട്ടിപ്പിൽ കേരളത്തിൽ ആദ്യ അറസ്റ്റ് നടന്നത്. കോടതി റിമാൻഡ് ചെയ്ത പ്രതി ഷെയ്ക്ക് മുര്‍ത്തു സാമിയ കോഴിക്കോട് ജില്ല ജയിലിൽ കഴിയുകയാണ്.

പ്രധാന പ്രതി കൗശൽ ഷായെ വൈകാതെ വലയിലാക്കാനുള്ള എല്ലാ കെണികളും ഒരുക്കി കാത്തിരിക്കുയാണ് കേരള പൊലീസ്. കോഴിക്കോട്ടെ സൈബര്‍ ക്രൈം പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം വിനോദ് കുമാറാണ് അന്വേഷണ സംഘത്തെ നയിക്കുന്നത്.

also read; AI Fraud Case | എഐ വഴി 40,000 തട്ടിയ കേസ്: കോഴിക്കോട് സ്വദേശിക്ക് നഷ്‌ടമായ മുഴുവൻ തുകയും വീണ്ടെടുത്തതായി പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.