ETV Bharat / state

ദുരിതമൊഴിയാതെ കോട്ടയം ; രക്ഷാ ദൗത്യത്തിനായി കര, വ്യോമസേനാംഗങ്ങള്‍ ജില്ലയിലേക്ക് - kottayam rain

പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത് 33 അംഗ സംഘം

army force to kottayam for rescue missions  army force to kottayam  രക്ഷാ ദൗത്യത്തിനായി കര, വ്യോമസേനാംഗങ്ങള്‍ കോട്ടയത്തേക്ക്  army force  കോട്ടയം മഴ  പാങ്ങോട് മിലിട്ടറി  kottayam  kottayam rain  kottayam rain updates
രക്ഷാ ദൗത്യത്തിനായി കര, വ്യോമസേനാംഗങ്ങള്‍ ജില്ലയിലേക്ക്
author img

By

Published : Oct 16, 2021, 7:06 PM IST

കോട്ടയം : ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാശം വിതച്ച കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ രക്ഷാദൗത്യത്തിനായി സൈന്യം. കര, വ്യോമസേനാംഗങ്ങള്‍ ദുരിത മേഖലയിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര സേനയുടെ എം.ഐ 17 സാരംഗ് ഹെലിക്കോപ്റ്ററുകള്‍ സജ്ജമാണ്.

ALSO READ: മഴക്കെടുതി : കോട്ടയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഫയർഫോഴ്‌സിന്‍റെ കൂടുതല്‍ ടീമുകള്‍

33 അംഗ കരസേനാ സംഘമാണ് പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത്. മേജര്‍ അബിന്‍ പോളാണ് ദൗത്യസേനയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യോമ, കരസേനാ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

ALSO READ: കൂട്ടിക്കലിൽ ഉരുള്‍പൊട്ടി 13 പേരെ കാണാതായി, മൂന്ന് വീടുകൾ ഒലിച്ചുപോയി, പ്രദേശം ഒറ്റപ്പെട്ടു

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഫയർഫോഴ്‌സിന്‍റെ കൂടുതല്‍ ടീമുകളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചു. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.

കൂട്ടിക്കൽ പ്ലാപ്പളിയിൽ ഉരുള്‍പൊട്ടലിൽ മൂന്ന് പേർ മരിച്ചു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. നിലവിൽ കൂട്ടിക്കൽ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഏന്തയാർ, കൂട്ടക്കയം പ്രദേശങ്ങളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.