കോഴിക്കോട്: സംസ്ഥാനത്ത് പന്ത്രണ്ട് വയസുകാരൻ നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ വൈറസ് ഉറവിടം കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. വവ്വാലുകളെ കണ്ടെത്തി സ്രവ സാമ്പിൾ ശേഖരിക്കാനായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ചാത്തമംഗലം പാഴൂരിൽ എത്തി.
സ്രവം സ്വീകരിച്ച് ഭോപ്പാലിലെ ലാബിൽ അയച്ച് പരിശോധിക്കാനാണ് തീരുമാനം. വീട്ടിലെ ആടിന്‍റെ രക്തവും സ്രവവും ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ കെ.കെ ബേബി പറഞ്ഞു.
More Read: നിപയുടെ മൂന്നാം വരവ്, ഉറവിടം ഇനിയും വ്യക്തമല്ല ; വൈറസ് അപകടകാരി
വവ്വാലുകളിൽ നിന്നും പന്നികളിൽ നിന്നുമാണ് നിപ വൈറസ് ബാധ പകരുന്നത് എന്നതിനാൽ രോഗം സ്ഥിരീകരിച്ച മേഖലയിൽ കാട്ടുപന്നികളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കും. ഇതിനായി വനം വകുപ്പിന്‍റെ സഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, റമ്പൂട്ടൻ സാമ്പിളുകളും ശേഖരിച്ചു.