ETV Bharat / state

'ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ല'; കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്ന് എഎൻ ഷംസീർ

ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അത് കുട്ടികളെ പഠിപ്പിക്കണമെന്നും എഎൻ ഷംസീർ

എഎൻ ഷംസീർ  AN Shamseer  ഷംസീറിന്‍റെ വിവാദ പരാമർശം  ഷംസീറിന്‍റെ ഗണപതി പരാമർശം  കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്ന് എഎൻ ഷംസീർ  Ganesha reference by AN Shamsir  ഷംസീർ  AN Shamseer latest Response
എഎൻ ഷംസീർ
author img

By

Published : Aug 3, 2023, 2:34 PM IST

Updated : Aug 3, 2023, 8:14 PM IST

എഎൻ ഷംസീറിന്‍റെ പ്രതികരണം

കോഴിക്കോട്: മിത്ത് വിവാദവുമായി ബന്ധപ്പെട്ട നിലപാടിലുറച്ച് സ്‌പീക്കർ എഎൻ ഷംസീർ. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് എഎൻ ഷംസീർ പറഞ്ഞു. ഭരണഘടന സംരക്ഷിക്കപ്പെടണം. അത് കുട്ടികളെ പഠിപ്പിക്കണം. ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്. അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണമെന്നും ഷംസീർ പറഞ്ഞു.

കേരളം മതനിരപേക്ഷതയുടെ മണ്ണാണ്. എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്‌കാരം. അത് ഉയർത്തിപ്പിടിക്കണം. ശക്തനായ മതനിരപേക്ഷനാവുക എന്നത് ആധുനിക കാലത്ത് ആവശ്യമാണ്. ജനാധിപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്.

വിയോജിക്കുക എന്നതാണ് ജനാധിപത്യത്തിന്‍റെ അന്തസത്ത. വിയോജിക്കുമ്പോഴും ചരിത്ര സത്യങ്ങളെ വളച്ചൊടിക്കരുതെന്നും ഷംസീർ കൂട്ടിച്ചേർത്തു. അതേസമയം, ഷംസീറിന് പിന്തുണയുമായി സിപിഎം നേതൃത്വവും രംഗത്തെത്തിയിരുന്നു. ജനങ്ങൾക്കിടെയിൽ ധ്രുവീകരണം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്നും ഏതെങ്കിലും മതത്തിനോ മത വിശ്വാസത്തിനോ എതിരെ നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സിപിഎമ്മെന്നും വിഷയത്തിൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചിരുന്നു.

ഇക്കാര്യത്തില്‍ സിപിഎം യാതൊരു പ്രകോപനവും ഉണ്ടാക്കുന്നില്ല. വിശ്വാസികള്‍ക്ക് പ്രകോപനത്തിന്‍റെ കാര്യമില്ല. അവര്‍ ശരിയായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യും. വിശ്വാസികള്‍ ഏറ്റവും കൂടുതലുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ്. ഗണപതി പരാമർശത്തിൽ ഷംസീർ മാപ്പ് പറയേണ്ട ആവശ്യമില്ല. ഷംസീറിനെതിരായ ആക്രമണത്തെ പാർട്ടി ഒരുമിച്ച് ചെറുക്കുമെന്നും എംവി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കിയിരുന്നു.

പിന്തുണച്ച് സിപിഎം: സ്‌പീക്കര്‍ എഎന്‍ ഷംസീറിനെതിരായ സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കെതിരെ മതനിരപേക്ഷ കേരളം പ്രതിഷേധിക്കണമെന്ന ആവശ്യവുമായി സിപിഎം നേരത്തെ രംഗത്തെത്തിയിരുന്നു. മിത്തുകളെ ശാസ്ത്രമായും ചരിത്രമായും കണ്ടുകൊണ്ട് നടത്തുന്ന പ്രചാരണങ്ങള്‍ ബിജെപി ഏറ്റെടുത്തിരിക്കുകയാണ്.

അതിലൂടെ, അശാസ്ത്രീയമായ ചിന്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും, സ്‌പീക്കര്‍ നടത്തിയ പരാമര്‍ശത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നതിനുള്ള നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയിലൂടെ വ്യക്തമാക്കിയിരുന്നു.

ശാസ്ത്രീയമായ ചിന്തകള്‍ സമൂഹത്തില്‍ എത്തിക്കുക എന്ന ഉത്തരവാദിത്തത്തെ തടയുന്നതിനുള്ള ശ്രമങ്ങള്‍ അന്ധവിശ്വാസങ്ങളുടെ ലോകത്തേക്ക് നാടിനെ നയിക്കാനേ ഇടയാക്കൂ. ശാസ്ത്രീയമായ കാഴ്‌ചപ്പാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അതിനെപ്പോലും വര്‍ഗീയമായി ചിത്രീകരിക്കുന്ന രീതിയെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും സിപിഎം പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കിയിരുന്നു.

ഏത് മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം രാജ്യത്തെ പൗരന്മാര്‍ക്കുണ്ടെന്നും അത് സംരക്ഷിക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശമാണെന്നും സിപിഎം വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ അതിനെ തെറ്റായി വ്യാഖ്യാനിച്ച് വിശ്വാസങ്ങളെ ശാസ്ത്ര ചിന്തകളായി അവതരിപ്പിക്കുന്നത്, ശാസ്ത്രത്തിന്‍റെ വികാസത്തേയും അതുവഴി നാടിന്‍റെ പുരോഗതിയേയും തടയുന്നതിനേ ഇടയാക്കുകയുള്ളൂ.

സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രചാരണങ്ങളെ സംബന്ധിച്ച് യുഡിഎഫിന്‍റെ അഭിപ്രായം വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് ഇടതുപക്ഷത്തിനെതിരെ യോജിക്കുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുകയാണെന്നും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്നും സിപിഎം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടിരുന്നു.

ഷംസീറിന്‍റെ വിവാദ പരാമർശം: 'ഗണപതിയും പുഷ്‌പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന്‍റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണ്.

അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്‌റ്റിക് സർജറി ചെയ്‌തതായി പഠിപ്പിക്കുന്നു. പുഷ്‌പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യു​ഗത്തെ അം​ഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം'. - എന്നതായിരുന്നു ഷംസീറിന്‍റെ വിവാദ പരാമർശം.

Last Updated : Aug 3, 2023, 8:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.