ETV Bharat / state

Ali akbar Ramasimhan Response; 'ഹിന്ദു വർഗ്ഗീയ വാദിയല്ല. ഹിന്ദുനാമം സ്വീകരിക്കുന്നതില്‍ ഭയവുമില്ല, ഭാര്യയും താനും ഹിന്ദുമതം സ്വീകരിക്കും'; അലി അക്ബർ രാമസിംഹൻ - രാമസിംഹൻ പേരിലെ വിവാദം

Ali akbar Ramasimhan Response; 1947 ൽ കൊല്ലപ്പെട്ട രാമസിംഹനെ പോലെ താനും വധിക്കപ്പെട്ടേക്കാം. തന്‍റെ ശബ്ദത്തേയും പ്രവൃത്തിയേയും ഭയക്കുന്നവരാണ് തന്‍റെ വായടപ്പിക്കാൻ ശ്രമിക്കുന്നത്. മതത്തിന്‍റെയിടത്തിലല്ല, മറിച്ച് ധർമ്മത്തിൻ്റെയിടത്തിലാണ് താൻ നിലയുറപ്പിച്ചിരിക്കുന്നത്.

അലി അക്ബർ രാമസിംഹൻ  സംവിധായകൻ അലി അക്ബർ  മതം മാറ്റം  ഹലാൽ വാദം  1921 പുഴ മുതൽ പുഴ വരെ  Ali akbar Ramasimhan Response  Ali Akbar name changing controversy  1921 puzha muthal puzha vare
Ali akbar Ramasimhan Response; ബിജെപിയില്‍ പ്രവര്‍ത്തിക്കാനാകില്ല, ഇനി സംഘം പ്രവര്‍ത്തനം ഭാര്യയും താനും ഹിന്ദുമതം സ്വീകരിക്കും ; അലി അക്ബർ രാമസിംഹൻ
author img

By

Published : Dec 13, 2021, 7:17 PM IST

Updated : Dec 13, 2021, 8:19 PM IST

കോഴിക്കോട്: Ali akbar Ramasimhan Response; 2050 ആകുമ്പോഴേക്കും കേരളം മുസ്ലിം രാജ്യമാക്കലാണ് ഹലാൽ വാദികളായ ജിഹാദികളുടെ ലക്ഷ്യമെന്ന് സംവിധായകൻ അലി അക്ബർ രാമസിംഹൻ. അത് നടപ്പിലാകും... സംശയിക്കാനൊന്നുമില്ല, ചെറുത്ത് നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് ആ വിഭാഗത്തിന്‍റെ വളർച്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1947 ൽ കൊല്ലപ്പെട്ട രാമസിംഹനെ പോലെ താനും വധിക്കപ്പെട്ടേക്കാം. വരും തലമുറ ഇങ്ങനെ ഒരു മനുഷ്യനെ കുറിച്ച് ഓർക്കണമെന്നും അലി അക്ബർ രാമസിംഹൻ പറഞ്ഞു. മതസ്പർദ്ധയുണ്ടാക്കാൻ മാത്രം പ്രവർത്തിക്കുന്ന ഒരു വിഭാഗം മുസ്ലിങ്ങളാണ് നാടിന്‍റെ ശാപം. അവരാണ് ഹലാലും തുപ്പലും വെരകലുമൊക്കെയുയർത്തുന്നത്.

Ali akbar Ramasimhan Response; 'ഹിന്ദു വർഗ്ഗീയ വാദിയല്ല. ഹിന്ദുനാമം സ്വീകരിക്കുന്നതില്‍ ഭയവുമില്ല, ഭാര്യയും താനും ഹിന്ദുമതം സ്വീകരിക്കും'; അലി അക്ബർ രാമസിംഹൻ

ആളുകൾ ആവോളം ട്രോളട്ടെ, അത് ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരാളെ ഒരുപാട് ചേർന്ന് തല്ലുമ്പോൾ ചിലരില്‍ നിന്ന് കിട്ടുന്ന അനുകമ്പ തനിക്ക് ലഭിക്കുന്നുണ്ട്, അത് ധാരാളം മതി. ആർക്കു വേണ്ടിയാണോ അത് ഏറ്റുവാങ്ങുന്നത് അവർ ഒപ്പമുണ്ട്. എട്ട് വർഷമായി പേര് മാറ്റാൻ ആവശ്യപ്പെട്ടുള്ള ആക്രോശം തുടങ്ങിയിട്ട്.

Also Read: 'ശശി,അതുമതി,കൂടുതല്‍ ഡെക്കറേഷന്‍ ഒന്നും വേണ്ട'; 'രാമസിംഹന്‍ അലികാക്ക'യില്‍ ട്രോള്‍ മഴ

മാറ്റിയപ്പോൾ അതും വിവാദമാക്കി. പേര് എന്ന് പറയുന്നത് ഒരു തിരിച്ചറിവിന്‍റെ രൂപം മാത്രമാണ്. അതിനപ്പുറം രാജ്യ സ്നേഹത്തിനാണ് തന്‍റെ പ്രാധാന്യം. തന്‍റെ ശബ്ദത്തേയും പ്രവൃത്തിയേയും ഭയക്കുന്നവരാണ് തന്‍റെ വായടപ്പിക്കാൻ ശ്രമിക്കുന്നത്. നിർബന്ധിത മതപരിവർത്തനം, വീട്ടുതടങ്കലിലിട്ടുള്ള പീഡനം തുടങ്ങി ജിഹാദികൾ നടത്തുന്ന നീചപ്രവൃത്തികളെ തടയാൻ തനിക്ക് സാധിച്ചു.

താനൊരു ഹിന്ദു വർഗ്ഗീയ വാദിയല്ല. ഹിന്ദുനാമം സ്വീകരിക്കുന്നതില്‍ ഭയവുമില്ല

അതിനുള്ള പ്രതികാരമാണ് അവരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. മതത്തിന്‍റെയിടത്തിലല്ല, മറിച്ച് ധർമ്മത്തിൻ്റെയിടത്തിലാണ് താൻ നിലയുറപ്പിച്ചിരിക്കുന്നത്. അതു കൊണ്ട് താനൊരു ഹിന്ദു വർഗ്ഗീയ വാദിയല്ല. ഹിന്ദുനാമം സ്വീകരിച്ചതുകൊണ്ട് ഒരു ഭയവുമില്ല. ഒരു ശ്വാസം എടുത്ത് അടുത്ത ശ്വാസം നിലയ്ക്കുന്നത് എപ്പോഴും സംഭവിക്കാം. അതുകൊണ്ട് മരണത്തേയും ഭയമില്ല.

കൊല്ലുമെങ്കിൽ കൊല്ലട്ടെ. അപ്പോൾ ആ ധാർഷ്ഠ്യത്തെ ലോകം തിരിച്ചറിയും. 1947 ൽ ഉണ്യേനെ കൊലപ്പെടുത്തിയ പോലെ ആയിരിക്കില്ല, ഇന്ന് അലി അക്ബറിനെ കൊന്നാൽ'. തനിക്കൊപ്പം ഭാര്യയും മതം മാറുന്നുണ്ട്, പേര് മാറ്റുന്നില്ല, ഹിന്ദുക്കൾക്ക് വിഷമം ആവേണ്ട എന്ന് കരുതിയാണ് രാമസിംഹൻ ആവുന്നത്. ഒപ്പം അലി അക്ബർ ഒഴിയുന്നതോടെ മുസ്ലീങ്ങളുടെ ചൊരുക്കും തീരട്ടെ.

ഉസ്താദ്മാരുടെ പ്രകൃതി വിരുദ്ധ ലൈഗിംക വേഴ്ച്ചകളെ ചോദ്യം ചെയ്തതിന് മദ്റസയില്‍ നിന്നും പുറത്താക്കി

ചെറുപ്പത്തിൽ ഇസ്ലാം മതം പഠിച്ചു, ഉമ്ര ചെയ്തു. മദ്റസയിൽ പോയിരുന്ന കാലത്തും മറു ചോദ്യം ചോദിക്കുമായിരുന്നു. ഉസ്താദുമാരുടെ പ്രകൃതി വിരുദ്ധ / ലൈംഗിക വേഴ്ച്ചകളെയാണ് ചോദ്യം ചെയ്തത്. അതോടെ മദ്റസയിൽ നിന്നും പുറത്ത് പോകേണ്ടി വന്നിട്ടുണ്ട്. ഈ വിഭാഗത്തിൽ പെട്ടവരാണ് ഇസ്ലാമിന്‍റെ ശാപം. എത്രയോ നല്ല മുസ്ലീങ്ങളാണ് ഇവരുടെ പേരിൽ പഴി കേൾക്കേണ്ടി വരുന്നത്.

പഠന കാലത്ത് എസ്എഫ്ഐ, എ കെ ജി സെന്‍ററിലേത് കോര്‍പ്പറേറ്റ് രീതി

കേരളത്തിലെ മുസ്ലിം അരാജകത്വം പോലെ വടക്കെ ഇന്ത്യയിൽ ഹിന്ദു അരാജകത്വവുമുണ്ട്. അതിൽ പലതും ഉണ്ടാക്കിയെടുത്തതാണ്. ഇരവാദം എന്നും നടക്കുന്നതാണ്. അയോധ്യയിൽ കണ്ടതും അതാണ്.

പഠനകാലത്ത് എസ്.എഫ്.ഐ ആയിരുന്നു. സി.പി.എമ്മിലും പ്രവർത്തിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ട് പിടിക്കാനും പോയിരുന്നു. തിരുവനന്തപുരത്തെത്തി എ.കെ.ജി സെന്‍ററിലെ രീതി കണ്ടപ്പോൾ മനംമടുത്തു. കോർപ്പറേറ്റ് രീതിയാണ് സി.പി.എമ്മിന്‍റേത്.

Also Read: Ali Akbar quits Islam : 'ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നു'; അലി അക്‌ബര്‍ ഇനി മുതല്‍ രാമസിംഹന്‍

ആംആദ്‌മിയിൽ എത്തിയപ്പോഴും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. മോദിക്കെതിരെ എന്ന മുദ്രാവാക്യം മാത്രമേ അവിടെയുള്ളൂ. ബി.ജെ.പിയിൽ എത്തിയപ്പോൾ അവരുടെ പാത പിന്തുടരാൻ ആവശ്യപ്പെട്ടു. അത് സാധ്യമാകാത്തതിനാൽ അതും അവസാനിപ്പിച്ചു. ഇപ്പോൾ ഉള്ളത് സംഘ പ്രവർത്തനമാണ്. അതിന്‍റെ ലക്ഷ്യം സനാതന ഹിന്ദു ധർമ്മം മാത്രമാണ്. പുതിയ സിനിമയായ '1921 പുഴ മുതൽ പുഴ വരെ'യുടെ അവസാന മിനുക്കുപണിയിലാണ്.

പുതിയ സിനിമയില്‍ സംവിധായകന്‍റേ പേര് രാമസിംഹന്‍ എന്നാകും

സംവിധായകന്‍റെ പേര് രാമസിംഹൻ എന്നായിരിക്കും. നിർമാതാവ് അലി അക്ബറും. അത് ആ പേരിൽ ക്രയവിക്രയങ്ങൾ നടന്നതുകൊണ്ടാണ് മാറ്റാൻ പറ്റാത്തത്. പണം തന്ന് സഹായിച്ചവരിൽ നിരവധി കമ്യൂണിസ്റ്റ്കാരുമുണ്ട്. ഹിന്ദുക്കളുടെ അവസ്ഥ കണ്ട് നെഞ്ച് പൊട്ടുന്ന നിരവധി കമ്യൂണിസ്റ്റുകാർ ഇവിടെയുണ്ട്. അവരുടെയെല്ലാം കണ്ണ് നനയിക്കുന്നതായിരിക്കും തന്‍റെ ചരിത്ര സിനിമയെന്നും അലി അക്ബർ രാമസിംഹൻ പറഞ്ഞു

Last Updated : Dec 13, 2021, 8:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.