നാദാപുരം പാറക്കടവ് ടൗണിൽ സ്കൂട്ടറിൽ മദ്യവില്പന നടത്തിയഉമ്മത്തൂർ സ്വദേശിപിടിയിൽ. പാറക്കടവ് ടൗണിൽ ആക്ടീവ സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയസുരേഷിനെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെവളയം പൊലീസ് പിടികൂടുകയായിരുന്നു. കുറച്ചുകാലമായി ഓട്ടോറിക്ഷയിലും മറ്റുമായി ഇയാൾ മദ്യവില്പന നടത്തുന്നുവെന്ന പരാതി ഉയർന്നിരുന്നു. കുട്ടികൾക്കടക്കം മദ്യം വിതരണം ചെയ്യുന്ന ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന്നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഓട്ടം പോവാൻ എന്ന വ്യാജേനവണ്ടി നിർത്തുകയും സ്വന്തമായ റാക്കറ്റ് വഴി മുതിർന്നവരെയും കുട്ടികളെയും വലവീശിപ്പിടിച്ചുമായിരുന്നു ഇയാളുടെ കച്ചവടം.ഇയാളെ മദ്യം വിൽക്കാൻ സഹായിച്ചവരെയും പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ലഹരിക്ക് അടിമപ്പെടുന്നതിനെതിരെ നിരന്തരം പ്രചാരണം നടക്കുന്നതിനിടയിലാണ് ടൗണിൽ തന്നെ ഇത്തരം ഗുരുതരമായ കാര്യങ്ങൾ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.