ETV Bharat / state

ഹോട്ടല്‍ മുറിയില്‍ എയർ പിസ്റ്റല്‍; പിടിയിലായത് കവര്‍ച്ചാ കേസ് പ്രതികൾ

ജ്വല്ലറി ഉടമയുടെ സ്കൂട്ടറിൽ നിന്ന് 84 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച ശേഷം പ്രതികൾ ഒളിച്ച് താമസിക്കുന്നതിനിടെയാണ് ഹോട്ടൽ മുറിയിൽ എയർ പിസ്റ്റൽ മറന്നുവെച്ചത്

theft  arrest  case  gun  ഹോട്ടല്‍ മുറിയില്‍ എയർ പിസ്റ്റല്‍  ജ്വല്ലറി കവര്‍ച്ചാ കേസ് പ്രതികള്‍  Air pistol  jewelery robbery case  കസബ പൊലീസ്
ഹോട്ടല്‍ മുറിയില്‍ എയർ പിസ്റ്റല്‍; അന്വേഷണം അവസാനിച്ചത് ജ്വല്ലറി കവര്‍ച്ചാ കേസ് പ്രതികളില്‍
author img

By

Published : Jan 29, 2020, 9:12 PM IST

കോഴിക്കോട്: ഹോട്ടല്‍ മുറിയില്‍ നിന്നും എയർ പിസ്റ്റല്‍ കണ്ടെത്തിയതില്‍ അന്വേഷണം ചെന്നെത്തിയത് ജ്വല്ലറി കവര്‍ച്ചാ കേസ് പ്രതികളില്‍. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ മുറിയിൽ എയർ പിസ്റ്റല്‍ കണ്ടെത്തിയത്. 3000 രൂപക്ക് പിസ്റ്റൽ വാങ്ങിയതിന്‍റെ ബില്ലും മുറിയിൽ നിന്നും ലഭിച്ചു. സംഭവത്തില്‍ കസബ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് ഹോട്ടലിൽ മുറിയെടുത്തവർ നേരത്തെ പിടിച്ചുപറി കേസിൽ അറസ്റ്റിലായവരാണെന്ന വിവരം ലഭിച്ചത്. നല്ലളം സ്റ്റേഷൻ പരിധിയിലെ ജ്വല്ലറി കവർച്ചാക്കേസ് പ്രതികളാണ് ഇവരെന്നും പിന്നീട് തിരിച്ചറിഞ്ഞു.

അരീക്കാട് സുന്ദരം ജ്വല്ലറി ഉടമയുടെ സ്കൂട്ടറിൽ നിന്ന് 84 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച ശേഷം പ്രതികൾ ഒളിച്ച് താമസിക്കുന്നതിനിടെയാണ് ഹോട്ടൽ മുറിയിൽ എയർ പിസ്റ്റൽ മറന്ന് വെച്ചത്. പ്രതികളായ പരപ്പനങ്ങാടി ചെട്ടിപ്പിട സ്വദേശി കിഷോർ ഹരിദാസ് (21), തേഞ്ഞിപ്പാലം ദേവയാനി ഹരിജൻ കോളനിയിലെ കൊളപ്പുള്ളി സുമോദ് (23), ഇയാളുടെ സഹോദരൻ സുമേഷ് (20), ദേവയാനി ഹരിജൻ കോളനിയിലെ സുഭാഷ് (20), പ്രായപൂർത്തിയാവാത്ത കണ്ണൂർ സ്വദേശി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്വല്ലറി ഉടമയിൽ നിന്നും കവർന്ന സ്വർണം പല സ്ഥലങ്ങളിലായി വിറ്റെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. നല്ലളം, കസബ പൊലീസിന്‍റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.

Intro:ഹോട്ടൽ മുറിയിൽ മറന്നുവച്ച തോക്ക് തെളിവായി: ജ്വല്ലറി കവർച്ചാ കേസിലെ പ്രതികൾ പിടിയിൽ

Body:നഗരത്തിലെ ഹോട്ടലിൽ കണ്ടെത്തിയ എയർ പിസ്റ്റലിന്റെ ഉറവിടം തേടിയുള്ള അന്വേഷണം അവസാനിച്ചത് ജ്വല്ലറി കേസ് കവർച്ചാ കേസിൽ. കഴിഞ്ഞ ദിവസമാണ് നഗരത്തിലെ പ്രമുഖ ഹോട്ടലിന്റെ മുറിയിൽ എയർ പിസ്റ്റൾ കടത്തിയത്. വിവരം പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കസബ പോലീസ് അന്വേഷണവും ആരംഭിക്കുകയായിരുന്നു. 3000 രൂപയ്ക്ക് പിസ്റ്റൽ വാങ്ങിയതിന്റെ ബില്ലും മുറിയിൽ നിന്ന് ലഭച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഹോട്ടലിൽ മുറിയെടുത്തവർ നേരത്തെ പിടിച്ചുപറി കേസിൽ അറസ്റ്റിലായവരാണെന്ന വിവരം ലഭിച്ചു. തുടർന്നാണ് നല്ലളം സ്റ്റേഷൻ പരിധിയിലെ ജ്വല്ലറി കവർച്ചാ ക്കേസിലെ പ്രതികളും ഇവരാണെന്ന് തിരിച്ചറിഞ്ഞത്. അരീക്കാട് സുന്ദരം ജ്വല്ലറി ഉടമയുടെ സ്കൂട്ടറിൽ നിന്ന് 84 പവൻ സ്വർണ്ണവും രണ്ടു ലക്ഷം രൂപയും മോഷ്ടിച്ച ശേഷം പ്രതികൾ ഒളിച്ചു താമസിക്കുന്നതിനിടെയാണ് ഹോട്ടൽ മുറിയിൽ എയർ പിസ്റ്റൽ മറന്നു വച്ചത്. കേസിലെ പ്രതികളായ പരപ്പനങ്ങാടി ചെട്ടിപ്പിട സ്വദേശി കിഷോർ ഹരിദാസ് (21), തേഞ്ഞിപ്പാലം ദേവയാനി ഹരിജൻ കോളനിയിലെ കൊളപ്പുള്ളി സുമോദ് (23), ഇയാളുടെ സഹോദരൻ സുമേഷ് (20), ദേവയാനി ഹരിജൻ കോളനിയിലെ സുഭാഷ് (20) , പ്രായപൂർത്തിയാവാത്ത കണ്ണൂർ സ്വദേശി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജ്വല്ലറി ഉടമയിൽ നിന്ന് കവർന്ന സ്വർണം പല സ്ഥലങ്ങളിലായി വിറ്റു എന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.നല്ലളം, കസബ പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത്.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.