കോഴിക്കോട്: കർഷക വിരുദ്ധ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കാർഷിക പുരോഗമന സമതിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഉപവാസ സമരം ആരംഭിച്ചു. ഉപവാസ സമരം ശ്രേയംസ് കുമാർ എം.പി ഉദ്‌ഘാടനം ചെയ്‌തു.
കൊടും തണുപ്പിൽ നമ്മുടെ രാജ്യത്തെ ലക്ഷക്കണക്കിന് കർഷകർ കർഷക വിരുദ്ധ ബില്ലിനെതിരെ സമരം തുടരുന്നുവെന്നും കേന്ദ്ര അധികാരികളുടെ ഭാഗത്തുനിന്ന് പരിഹാര ശ്രമം ഉണ്ടാകുന്നില്ലെന്നും ശ്രേയംസ് കുമാർ എം.പി പറഞ്ഞു.