ETV Bharat / state

മുക്കത്ത് വീണ്ടും കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കാട്ടുപന്നി ശല്യത്തെ തുടർന്ന് മുക്കം നഗരസഭക്ക് ലഭിച്ച പ്രത്യേക അനുമതിയുടെ ഭാഗമായി വെടിവയ്ക്കാൻ അനുമതിയുള്ള കച്ചേരി സ്വദേശി സി.എം ബാലനാണ് തൻ്റെ പറമ്പിൻ്റെ തൊട്ടടുത്തുള്ള വഴിയിൽ വച്ച് കാട്ടുപന്നിയെ വെടിവച്ചത്.

wild boar was shot and killed  wild boar  mukkam  മുക്കം  കാട്ടുപന്നി  കാട്ടുപന്നിയെ വെടിവെച്ചു കൊന്നു  കോഴിക്കോട്
മുക്കത്ത് വീണ്ടും കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
author img

By

Published : Oct 17, 2020, 2:27 PM IST

കോഴിക്കോട്: മുക്കത്ത് വീണ്ടും കാട്ടുപന്നിയെ വെടിവച്ചു കൊന്നു. നഗരസഭയിലെ കച്ചേരിക്ക് സമീപം ചെറുകുന്നത്ത്മണ്ണിൽ വച്ചാണ് പന്നിയെ വെടിവച്ചു കൊന്നത്. കാട്ടുപന്നി ശല്യത്തെ തുടർന്ന് മുക്കം നഗരസഭക്ക് ലഭിച്ച പ്രത്യേക അനുമതിയുടെ ഭാഗമായി വെടി വയ്ക്കാൻ അനുമതിയുള്ള കച്ചേരി സ്വദേശി സി.എം ബാലനാണ് തൻ്റെ പറമ്പിൻ്റെ തൊട്ടടുത്തുള്ള വഴിയിൽ വച്ച് കാട്ടുപന്നിയെ വെടി വച്ചത്. വ്യാഴാഴ്ച രാത്രി പത്തു മണിയോടുകൂടിയായിരുന്നു സംഭവം.

കഴിഞ്ഞ ആഴ്ച മണാശ്ശേരിയിലെ നെല്ലിക്കുന്ന് മലയിൽവച്ച് ഒരു പന്നിയെ സി.എം ബാലൻ വെടി വച്ചു കൊന്നിരുന്നു. ഇതോടെ മുക്കം നഗരസഭയിൽ കൃഷി നശിപ്പിക്കാനെത്തിയ നാലാമത്തെ കാട്ടുപന്നിയാണ് വെടിയേറ്റു വീണത്. വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത പറമ്പിൽ പന്നിയെ സംസ്ക്കരിച്ചു. നടപടിക്രമങ്ങൾക്ക് ഫോറസ്റ്റ് വകുപ്പ് സെക്ഷൻ ഓഫീസർ അഷറഫ്, നഗരസഭാ കൗൺസിലർ കെ.ടി ശ്രീധരൻ, സി.എം ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.