കോഴിക്കോട്: കലാ ലോകത്തേക്ക് കാലെടുത്ത് വെയ്‌ക്കുമ്പോള്‍ പ്രതിസന്ധികളും കുത്തുവാക്കുകളും കേട്ടവർ നിരവധിയാണ്. സ്വന്തം കുടുംബത്തിൽ നിന്നാണ് പലർക്കും ഇത് നേരിടേണ്ടി വന്നത്. എന്നാൽ മിമിക്രി കലാകാരനായ ധനീഷ് പി വള്ളിക്കുന്നിന്‍റെ കലാവാസനയ്ക്ക് എന്നും കൂടെ നിന്നത് സ്വന്തം അച്ഛനായിരുന്നു.
തന്‍റെ എല്ലാമെല്ലാം ആയിരുന്ന ആ അച്ഛന്‍റെ വിയോഗം ഈ കലാകാരനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. അച്ഛന്‍റെ ഓർമ്മകളിൽ നിന്ന് ധനീഷ് ചില വരികൾ എഴുതി. ഹൃദയ സ്പർശിയായ ആ വരികൾക്ക് ബിനോയ് ചീക്കിലോട് സംഗീതം പകർന്നു. അഭിജിത്ത് കൊല്ലം ആലപിച്ചു.
'അച്ഛൻ' എന്ന ഈ ആൽബം ഒരു മകനെ ഒപ്പം ചേർത്തുപിടിച്ച അച്ഛന് സമർപ്പിക്കുന്ന സ്നേഹോപഹാരമാണ്. ധനീഷിനൊപ്പം വിനയൻ, ധ്യാൻ ദേവ് എന്നിവരാണ് രംഗത്ത് വരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, പാഷാണം ഷാജി, സംവിധായകരായ സജി സുരേന്ദ്രൻ, സലിൽ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആൽബം റിലീസ് ചെയ്തത്.