ETV Bharat / state

യുഎപിഎ അറസ്റ്റ്; അലനെയും താഹയെയും വിയ്യൂരിലേക്ക് മാറ്റാൻ അപേക്ഷ - accused in maoist case

യുഎപിഎ കേസിലെ രണ്ടു പ്രതികളെ കോഴിക്കോട് സബ് ജയിലിൽ പാർപ്പിക്കുന്നത് സുരക്ഷ പ്രശ്നങ്ങൾക്കിടയാക്കാമെന്ന കാരണത്താലാണ് മാറ്റുന്നതിന് അപേക്ഷ നൽകിയത്.

യുഎപിഎ അറസ്റ്റ്; അലനെയും താഹയെയും വിയ്യൂരിലേക്ക് മാറ്റാനുള്ള അപേക്ഷ നൽകി
author img

By

Published : Nov 6, 2019, 1:30 PM IST

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ ഷൂഹൈബിനെയും താഹ ഫസലിനെയും വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റാൻ അപേക്ഷ നൽകി. കോഴിക്കോട് ജയിൽ സൂപ്രണ്ട് റോമിയോ ജോൺ ആണ് ജയിൽ ഡിജിപിക്ക് അപേക്ഷ നൽകിയത്. തീവ്രവാദ സ്വഭാവമുള്ള കേസിലെ പ്രതികളെ സാധാരണയായി വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലാണ് പാർപ്പിക്കാറുള്ളത്. മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കം വിയ്യൂരിലാണ് നിലവിലുള്ളത്. യുഎപിഎ കേസിലെ പ്രതികളെ കോഴിക്കോട് സബ് ജയിലിൽ പാർപ്പിക്കുന്നത് സുരക്ഷ പ്രശ്നങ്ങൾക്കിടയാക്കാമെന്ന കാരണത്താലാണ് മാറ്റുന്നതിന് അപേക്ഷ നൽകിയത്. ജയിൽ സൂപ്രണ്ടിന്‍റെ അപേക്ഷയിൽ ഡിജിപിയുടെ മറുപടി ലഭിച്ചാലുടൻ ഇരുവരെയും വിയ്യൂരിലേക്ക് മാറ്റും.

Intro:അലനെയും താഹയെയും വിയ്യൂരിലേക്ക് മാറ്റാനുള്ള അപേക്ഷ നൽകി

Body:മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായ അലൻ ഷൂഹൈബിനെയും താഹ ഫസലിനെയും വിയ്യൂലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ നൽകി. കോഴിക്കോട് ജയിൽ സൂപ്രണ്ട് റോമിയോ ജോൺ ആണ് ജയിൽ ഡിജിപിക്ക് അപേക്ഷ നൽകിയത്. തീവ്രവാദ സ്വഭാവമുള്ള കേസിലെ പ്രതികളെ സാധാരണയായി വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലാണ് പാർപ്പിക്കാറുള്ളത്. മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കം വിയ്യൂരിലാണ് നിലവിലുള്ളത്. പ്രമാദമായ കേസിലെ രണ്ടു പ്രതികളെ കോഴിക്കോട് സബ് ജയിലിൽ പാർപ്പിക്കുന്നത് സുരക്ഷ പ്രശ്നങ്ങൾക്കിടയാക്കാമെന്ന കാരണത്താലാണ് മാറ്റുന്നതിന് അപേക്ഷ നൽകിയത്. ജയിൽ സൂപ്രണ്ടിന്റെ അപേക്ഷയിൽ ഡിജിപിയുടെ മറുപടി ലഭിച്ചാലുടൻ ഇരുവരെയും വിയ്യൂരിലേക്ക് മാറ്റും.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.