ETV Bharat / state

മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശം : ഖേദം പ്രകടിപ്പിച്ച് അബ്‌ദുറഹ്‌മാന്‍ കല്ലായി

author img

By

Published : Dec 10, 2021, 3:33 PM IST

വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്നും വ്യക്തിപരമായി ആരെയും വേദനിപ്പിക്കാൻ വിചാരിച്ചിട്ടില്ലെന്നും അബ്‌ദുറഹ്‌മാന്‍ കല്ലായി

ABDURAHIMAN KALLAYI Regret  PA MOHAMMED RIYAS  State Secretary of the Muslim League apology  മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശം  ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്മാൻ കല്ലായി  മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി മാപ്പ് പറഞ്ഞു  വ്യഭിചാരം  വഖഫ് സംരക്ഷണ റാലി
ABDURAHIMAN KALLAYI REGRET മന്ത്രി മുഹമ്മദ് റിയാസിനെതിരായ പരാമർശം; ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്മാൻ കല്ലായി

കോഴിക്കോട് : Abdurahiman Kallayi Expresses Regret മന്ത്രി മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്‌ദുറഹ്‌മാന്‍ കല്ലായി. അദ്ദേഹത്തിന്‍റെ വിശദീകരണം ഇങ്ങനെ.

'വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തിൽ ഉദ്ദേശിച്ചത്. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വച്ചായിരുന്നില്ല പരാമര്‍ശം. അങ്ങനെ സംഭവിച്ചതില്‍ അതിയായ ദുഖമുണ്ട്. പ്രസ്‌തുത പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നു'. പാർട്ടിക്കുള്ളിൽ നിന്നും മുസ്ലിം യുവ സംഘടനകളിൽ നിന്നും കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ് ഖേദപ്രകടനം.

Also Read: Comment against PA Mohammed Riyas: 'റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്'; അധിക്ഷേപ പരാമർശവുമായി അബ്‌ദുറഹിമാന്‍ കല്ലായി

മുഹമ്മദ് റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്‍റേടം വേണമെന്നുമായിരുന്നു അബ്ദുറഹ്മാൻ കല്ലായി പറഞ്ഞത്. മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു പരാമര്‍ശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.