ETV Bharat / state

'പരസ്യപ്രതികരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; കാസിം ഇരിക്കൂറിനെതിരെ അബ്‌ദുൾ വഹാബ് - ഐഎൻഎൽ

ഐഎൻഎല്ലിലെ തമ്മിലടിക്ക് പരിഹാരം കണ്ടുവരുന്നതിനിടെയാണ് കാസിം ഇരിക്കൂറിനെതിരെ അബ്‌ദുൾ വഹാബിന്‍റെ വിമര്‍ശനം

Abdul Wahab against Qasim Irikur  Abdul Wahab criticizes Qasim Irikur  Qasim Irikur  Abdul Wahab  കാസിം ഇരിക്കൂറിനെതിരെ വിമർശനവുമായി അബ്‌ദുൾ വഹാബ്  കാസിം ഇരിക്കൂറിനെതിരെ അബ്‌ദുൾ വഹാബ്  കാസിം ഇരിക്കൂർ  അബ്‌ദുൾ വഹാബ്  അബ്‌ദുൽ വഹാബ്  ഇന്ത്യൻ നാഷണൽ ലീഗ്  ഐഎൻഎൽ  inl
കാസിം ഇരിക്കൂറിനെതിരെ വിമർശനവുമായി അബ്‌ദുൾ വഹാബ്
author img

By

Published : Sep 1, 2021, 3:39 PM IST

കോഴിക്കോട് : ഇന്ത്യൻ നാഷണൽ ലീഗിലെ (ഐഎൻഎൽ) തമ്മിലടിക്ക് പരിഹാരം കണ്ടുവരുന്നതിനിടെ കാസിം ഇരിക്കൂറിനെ വിമർശിച്ച് അബ്‌ദുൾ വഹാബ്. മധ്യസ്ഥരോട് പറഞ്ഞത് മാധ്യമങ്ങളിലൂടെ പറയുന്നത് ചർച്ചയ്ക്ക് ഗുണകരമല്ലെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

മധ്യസ്ഥ ചർച്ചയിൽ കലങ്ങിത്തെളിയും

പരസ്യ പ്രസ്‌താവനകൾ നടത്താൻ കാസിം ഇരിക്കൂറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. സംസ്ഥാന പ്രസിഡന്‍റ് ആരാകണം എന്നതിലല്ല തർക്കം. നേതൃനിരയിൽ ആരൊക്കെ വരണമെന്നത് മധ്യസ്ഥ ചർച്ച കഴിയുമ്പോൾ തീരുമാനമാകും. തമ്മിൽത്തല്ലിന് തുടക്കമിട്ട വിഷയങ്ങളിലാണ് ചർച്ച നടത്തി തീരുമാനമാകേണ്ടത്. അതിപ്പോൾ നടക്കുകയാണെന്നും അബ്‌ദുൾ വഹാബ് പറഞ്ഞു.

ഐഎൻഎല്ലിലെ പ്രതിസന്ധി കുറച്ചുദിവസങ്ങൾക്കുള്ളിൽ തീരുമെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ കഴിഞ്ഞ ദിവസം പറഞ്ഞത്. ചർച്ചകൾ പുരോഗമിക്കുകയാണെന്നും എല്ലാവരും സഹകരിച്ചാൽ ഒത്തുതീർപ്പ് ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കാസിം ഇരിക്കൂറിനെതിരെ വിമർശനവുമായി അബ്‌ദുൾ വഹാബ്

അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അബ്‌ദുൾ വഹാബിന് പ്രസിഡന്‍റ് സ്ഥാനം തന്നെ നൽകുമെന്നും കാസിം ഇരിക്കൂർ അറിയിച്ചിരുന്നു. ഇതിനോടായിരുന്നു വഹാബിൻ്റെ പ്രതികരണം.

ALSO READ: 'ഡിസിസി പുനസംഘടനാ വിവാദത്തില്‍ പ്രതികരിക്കാനില്ല' : സുധാകരന്‍റെ വഴിയേ ചെന്നിത്തലയും

ഐഎൻഎല്ലിലെ തർക്കത്തിൽ കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ നിർദേശ പ്രകാരം മധ്യസ്ഥ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇരു വിഭാഗത്തിൻ്റേയും പരാതികൾ വെവ്വേറെ കേട്ട കാന്തപുരം, രണ്ട് നേതാക്കളേയും ഒരുമിച്ച് ഉടൻ തന്നെ ചർച്ചക്ക് വിളിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ മഞ്ഞുരുകുന്നതിനിടെ കാസിം ഇരിക്കൂർ പരസ്യ പ്രതികരണം നടത്തിയതാണ് വഹാബിനെ ചൊടിപ്പിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.