കോഴിക്കോട്: പ്രകൃതി ദുരന്ത സാധ്യത മുൻകൂട്ടി കണ്ടെത്താനും ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും ഗവേഷണ കേന്ദ്രമൊരുങ്ങുന്നു. കുന്ദമംഗലം സിഡബ്ല്യുആർഡിഎമ്മിലാണ് സംസ്ഥാനത്തെ ദുരന്ത സാധ്യതകൾ പ്രവചിക്കാനുളള ഗവേഷണ കേന്ദ്രം ഒരുങ്ങുന്നത്. കാലാവസ്ഥ മാറ്റവും പ്രകൃതി ദുരന്തങ്ങളും കേരളത്തില്‍ തുടര്‍ക്കഥ ആയതോടെയാണ് പ്രകൃതി ദുരന്ത നിവാരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് കൃത്യതയോടെ പെട്ടെന്ന് തന്നെ നല്‍കാനുള്ള സംവിധാനങ്ങളാണ് ഇവിടെയൊരുക്കുക. ഉരുള്‍ പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളെ കൃത്യമായി തിരിച്ചറിയുന്ന തരത്തില്‍ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്താനും സാധിക്കും. ദുരന്ത നിവാരണത്തിന് പ്രാദേശികതല പരിശീലനം നല്‍കും.
വിവിധ ഗവേഷണ സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കും. ഐഐടി പാലക്കാട്, കുസാറ്റ്, എന്‍ഐടിസി തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവിടെ പഠനവും ഗവേഷണവും നടക്കുക. സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞര്‍ തന്നെയാണ് പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
രണ്ട് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാൻ ഉദ്ദേശിക്കുന്ന കേന്ദ്രത്തിന് രണ്ട് കോടി രൂപയാണ് ചെലവ് വരിക.