കോഴിക്കോട്: കണ്ണവം വനമേഖലയോട് ചേർന്ന് നിൽക്കുന്ന വളയം പഞ്ചായത്തിലെ ആയോട് മലയിൽ വാഷ് ശേഖരം പിടികൂടി നശിപ്പിച്ചു. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ മുഹമ്മദ് അൻസാരിയും സംഘവും നടത്തിയ പരിശോധനയിലാണ് വ്യാജ ചാരായ നിർമാണത്തിനായി സൂക്ഷിച്ച 280 ലിറ്റർ വാഷ് പിടികൂടിയത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം മലയോരത്ത് പരിശോധന നടത്തിയത്. പാറക്കൂട്ടങ്ങൾക്കിടയിൽ ബാരലുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു വാഷ് ശേഖരം.
വളയം ആയോട് മലയിൽ എക്സൈസ് റെയ്‌ഡ്; 280 ലിറ്റർ വാഷ് നശിപ്പിച്ചു - excise raide
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് ശേഖരം കണ്ടെത്തി നശിപ്പിച്ചത്.