ETV Bharat / state

കോഴിക്കോട് വളയത്ത് 1560 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി

author img

By

Published : May 25, 2021, 6:06 PM IST

Updated : May 25, 2021, 7:22 PM IST

കോഴിക്കോട് വളയം എളമ്പ പുഴയോരത്ത് പൊരുന്നൻ പിലാവ് മേഖലയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്‌ഡിലാണ് വാഷ് ശേഖരം പിടികൂടിയത്.

1560 liters of wash and distillation equipment seized Kozhikode Valayam  Kozhikode Valayam  കോഴിക്കോട് വളയത്ത് 1560 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി  വളയം എളമ്പ പുഴയോരത്ത് പൊരുന്നൻ പിലാവ് മേഖലയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്നാണ് പിടികൂടിയത്  Porunnan Pilavu area on the banks of Valayam Elamba river
കോഴിക്കോട് വളയത്ത് 1560 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും പിടികൂടി

കോഴിക്കോട്: എക്സൈസ് ഇന്റലിജൻസ് സംഘവും, നാദാപുരം എക്സൈസ് റെയ്ഞ്ച് അധികൃതരും സംയുക്തമായി നടത്തിയ റെയ്ഡിൽ ചാരായം വാറ്റാനായി സൂക്ഷിച്ചുവെച്ച വാഷും, വാറ്റുപകരണങ്ങളും പിടികൂടി. വളയം എളമ്പ പുഴയോരത്ത് പൊരുന്നൻ പിലാവ് മേഖലയിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ നിന്നാണ് വാഷ് ശേഖരം പിടികൂടിയത്.

കോഴിക്കോട് വളയം എളമ്പ പുഴയോരം മേഖലയില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്‌ഡില്‍ വാഷ് ശേഖരം പിടികൂടി.

ALSO READ: കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് കോഴിക്കോട് ഐ.ബി പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, നാദാപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.പി ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അഞ്ച് പ്ലാസ്റ്റിക്ക് ബാരലുകളിലും, കന്നാസുകളിലുമായി പുഴയോരത്തെ പാറക്കൂട്ടങ്ങൾക്കിടയിലും, കുറ്റിക്കാടുകൾക്കിടയിലും സൂക്ഷിച്ച് വെച്ച നിലയിലായിരുന്നു 1560 ലിറ്റർ വാഷ് ശേഖരം.

ALSO READ: എക്സൈസ് റെയ്‌ഡ്: വാഷും കഞ്ചാവും പിടികൂടി

ചാരായം വാറ്റുന്നതിനായുള്ള പാത്രങ്ങളും റെയ്ഡിൽ പിടികൂടി. സംഭവത്തിൽ നാദാപുരം എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ ജയൻ, രാജേഷ് കുമാർ, കെ. സിനീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Last Updated : May 25, 2021, 7:22 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.