കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരിൽ നിന്ന് 1,088 ഗ്രാം സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് പ്രിവന്‍റീവ് ഡിപ്പാർട്ട്‌മെന്‍റ്. യാത്രക്കാരിൽ ഒരാളിൽ നിന്ന് 495.9 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ഗുളികയുടെ ആകൃതിയിലുള്ള പാക്കറ്റുകളിലായി മലാശയത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
മറ്റൊരാളിൽ നിന്ന് 591.8 ഗ്രാം സ്വർണവും കണ്ടെത്തി. പ്ലാസ്റ്റിക് സഞ്ചികളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഈ മാസം ആദ്യം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു യാത്രക്കാരനിൽ നിന്ന് 1,096 ഗ്രാം സ്വർണം കസ്റ്റംസ് കമ്മിഷണർ പിടിച്ചെടുത്തിരുന്നു.