കോട്ടയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കോട്ടയത്ത് യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തി. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് കുമാറാണ് പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് നിരവധി പ്രവർത്തകരാണ് പ്രതിഷേധ മാർച്ചിൽ അണിനിരന്നത്.
കോട്ടയത്ത് എസ്.പി ഓഫിസിലേക്ക് യുവമോർച്ച മാർച്ച് - യുവമോർച്ച മാർച്ച് കോട്ടയം
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് കുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്‌തു.