കോട്ടയം: പത്ത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാക്കളെ പിടികൂടി. ചങ്ങനാശേരി സ്വദേശികളായ സജാദ്, അസറുദീൻ ഷാ എന്നിവരാണ് പിടിയിലായത്. സംജാദിന്‍റെ വീടിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. തുടർച്ചയായി രാത്രികാലങ്ങളിൽ പ്രദേശത്ത് അപരിചിത വാഹനങ്ങൾ എത്തുന്നത് കണ്ട പ്രദേശവാസികളുടെ സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അന്വേഷിച്ചവരോട് സീലിംഗ് ജോലിക്കാവശ്യമായ ഉപകരണങ്ങൾ ഇറക്കുന്നു എന്നാണ് ഇവർ നൽകിയ മറുപടി. വൻതോതിൽ ഉൽപന്നങ്ങൾ ശേഖരിച്ച് ചെറുകിട കച്ചവടക്കാർക്കും ആവശ്യക്കാർക്കും എത്തിച്ചു കൊടുക്കുകയാണ് ഇവരുടെ രീതി. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്.
കോട്ടയത്ത് നിരോധിത പുകയില ഉൽപന്നങ്ങളുമായി യുവാക്കൾ പിടിയിൽ - Youths arrested
ചങ്ങനാശേരി സ്വദേശികളായ സജാദ്, അസറുദീൻ ഷാ എന്നിവരാണ് പിടിയിലായത്.