കോട്ടയം: കഞ്ചാവും അര ലക്ഷം രൂപ വില വരുന്ന എട്ട് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. കോട്ടയം വേളൂര്‍ സ്വദേശിയായ അഭിജിത്.എ ആണ് പിടിയിലായത്.
ജില്ല പൊലീസ് മേധാവി ഡി.ശില്‍പ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ്, ഹൈവേ പൊലീസ്, ജില്ല ആന്‍റി നാര്‍ക്കോട്ടിക് സ്ക്വാഡ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
വിപണിയില്‍ 7 ലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വിലവരുന്ന 8 ഗ്രാം എം.ഡി.എം.എയുമായി മോനിപ്പള്ളി ആച്ചിക്കല്‍ ഭാഗത്തുവെച്ചാണ് അഭിജിത് പിടിയിലായത്. ബൈക്കും പിടിച്ചെടുത്തു. പാര്‍ട്ടി ഡ്രഗ്, ക്ലബ്ബ് ഡ്രഗ് എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍പെട്ട മയക്കുമരുന്നാണ് എം.ഡി.എം.എ.
Also Read:നാല് വൈസ് പ്രസിഡന്‍റുമാരും 23 ജനറൽ സെക്രട്ടറിമാരും; കെപിസിസി ഭാരവാഹി പട്ടികയായി