കോട്ടയം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു. കോട്ടയം ഇല്ലിക്കൽ സ്വദേശി അമീൻ മുഹമ്മദാണ് (21) ഇന്ന് പുലർച്ചെ മരിച്ചത്. ഷോക്കേറ്റതിനെ തുടർന്ന് രണ്ടാഴ്ചയായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഇല്ലിക്കൽ പാലത്തിന് സമീപം കൂറ്റൻ കട്ടൗട്ട് വയ്ക്കുന്നതിന് നാട്ടിയ കവുങ്ങ് 11kv വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. അമീൻ ഉൾപ്പടെ മൂന്ന് പേർക്കാണ് വൈദ്യുതാഘാതം ഏറ്റത്. രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും അമീന്റെ നില ഗുരുതരമാകുകയായിരുന്നു. സംസ്കാരം ഇന്ന് നടക്കും.
Also read: കൊല്ലങ്കോട്ട് സ്ഥാപിച്ച റൊണാൾഡോയുടെ കൂറ്റൻ കട്ടൗട്ട് കാറ്റിൽ തകർന്നുവീണു