ETV Bharat / state

ബസ് യാത്രയ്ക്കിടെ മാല കവര്‍ന്ന സ്ത്രീയെ പിടികൂടി വയോധിക; തുണയായത്‌ ഡ്രൈവറുടെ ജാഗ്രത - theft in running bus kottayam ettumanoor

ഏറ്റുമാനൂര്‍ പാലാ റൂട്ടില്‍ ബസ് യാത്രയ്ക്കിടെ വയോധികയുടെ മാല കവര്‍ന്ന സ്ത്രീ പിടിയില്‍. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ പറഞ്ഞതനുസരിച്ചാണ്‌ ഇവരെ പിടികൂടിയത്‌.

woman stole necklace in bus was caught  theft in running bus kottayam ettumanoor  ഏറ്റുമാനൂരില്‍ യാത്രയ്ക്കിടെ വയോധികയുടെ മാല കവര്‍ന്ന സ്ത്രീ പിടിയിലായി
ബസ് യാത്രയ്ക്കിടെ മാല കവര്‍ന്ന സ്ത്രീയെ പിടികൂടി വയോധിക; തുണയായത്‌ ഡ്രൈവറുടെ ജാഗ്രത
author img

By

Published : Dec 3, 2021, 10:24 PM IST

കോട്ടയം: ഏറ്റുമാനൂര്‍ പാലാ റൂട്ടില്‍ ബസ് യാത്രയ്ക്കിടെ വയോധികയുടെ മാല കവര്‍ന്ന സ്ത്രീ പിടിയില്‍. മധുര സ്വദേശിനി ഈശ്വരി (50)യെ ആണ് മാല നഷ്‌ടപ്പെട്ടവര്‍തന്നെ പിന്‍തുടര്‍ന്ന് പിടികൂടി പാലാ പൊലീസില്‍ ഏല്‍പിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജാഗ്രതയാണ് മോഷ്‌ടാവിനെ പിടികൂടാന്‍ കാരണമായത്.

ഏറ്റുമാനൂര്‍ മംഗളം കോളേജിന് സമീപം താമസിക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്‌ടപ്പെട്ടത്. ചിന്നമ്മയും മകള്‍ ഷേര്‍ളി, അയല്‍വാസികളായ നിജ, വല്‍സമ്മ എന്നിവര്‍ അരുവിത്തുറ പള്ളിയിലേയ്ക്ക് പോകാനാണ് കോട്ടയം തൊടുപുഴ കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ബസിലുണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തന്‍റെ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു.

ചേര്‍പ്പുങ്കലിലേയ്ക്ക് ടിക്കറ്റെടുത്ത ഈശ്വരി, ചേര്‍പ്പുങ്കലെത്തിയപ്പോള്‍ വീണ്ടും പാലായിലേയ്ക്ക് ടിക്കറ്റെടുത്തു. ഇത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നു. പാലാ സ്‌റ്റാന്‍ഡിലെത്തിയപ്പോള്‍ ഈശ്വരി ആദ്യം ബസിറങ്ങി.

ഈശ്വരി ധൃതിയിൽ ഇറങ്ങിയപ്പോൾ സംശയം തോന്നിയ ഡ്രൈവർ ചിന്നമ്മയോട് എന്തെങ്കിലും കാണാതെ പോയോ എന്ന് നോക്കണം എന്ന് പറഞ്ഞപ്പോഴാണ് ചിന്നമയുടെ 2 പവനോളം വരുന്ന മാല കാണാനില്ലെന്ന് വ്യക്തമായത്. ഈശ്വരി കോട്ടയത്തേയ്ക്കുള്ള ബസില്‍ കയറിയതായി ഡ്രൈവര്‍ പറഞ്ഞതോടെ ഓട്ടോറിക്ഷയില്‍ ചിന്നമ്മയും 3 പേരും പിന്നാലെയെത്തി ഇവരെ പിടികൂടുകയായിരുന്നു. ബസിലിരിക്കുകയായിരുന്ന ഈശ്വരി ഇവരെ കണ്ടതോടെ മാല ബസിലിട്ട് രക്ഷപെടാനും ശ്രമിച്ചു.

പാലാ പൊലീസെത്തി ഇവരെ കസ്‌റ്റഡിയിലെടുത്തു. നിരവധി മോഷണ സംഘങ്ങള്‍ ഇത്തരത്തില്‍ എത്തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പാലാ ജൂബിലി തിരുനാളിനടക്കം എത്തുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എസ്‌ഐ എംഡി അഭിലാഷ് പറഞ്ഞു.

ALSO READ: Omicron Third Wave?: മൂന്നാം തരംഗമുണ്ടാകുമോ? ഒമിക്രോണിലെ പ്രധാന സംശയങ്ങളും ഉത്തരങ്ങളും

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.