ETV Bharat / state

പുലിപ്പേടിയിൽ മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റ്; വീണ്ടും പശുവിനെ കൊലപ്പെടുത്തി - പുലി പശുവിനെ ആക്രമിച്ച് കൊന്നു

പൂച്ചപ്പുലിയാകാം ആക്രമണത്തിന് പിന്നിലെന്നാണ് വനപാലകർ നൽകുന്ന സൂചന

wild animal attack in mundakkayam  പുലി ആക്രമണം മുണ്ടക്കയം ടി ആർ ആന്‍റ് ടി എസ്റ്റേറ്റ്  പുലി പശുവിനെ ആക്രമിച്ച് കൊന്നു  Leopard attack cow
പുലിപ്പേടിയിൽ മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റ്; വീണ്ടും പശുവിനെ കൊലപ്പെടുത്തി
author img

By

Published : Jun 26, 2022, 5:46 PM IST

കോട്ടയം: പുലിപ്പേടി വിട്ടുമാറാതെ മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റ്. മാസങ്ങൾക്ക് ശേഷം പശുക്കിടാവിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയതിനാൽ പുലിയുടെ ആക്രമണ ഭീതിയിലാണ് പ്രദേശവാസികൾ. മുണ്ടക്കയം ഇഡികെ ഡിവിഷനിൽ വലിയപടത്ത് ജോമോന്‍റെ പശുക്കിടാവിനെയാണ് ശനിയാഴ്‌ച രാവിലെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തിയത്.

പുലിപ്പേടിയിൽ മുണ്ടക്കയം ടി ആർ ആൻഡ് ടി എസ്റ്റേറ്റ്; വീണ്ടും പശുവിനെ കൊലപ്പെടുത്തി

പശുക്കിടാവിന്‍റെ വയറിലും തലയിലും കടിയേറ്റ പാടുകൾ ഉണ്ട്. പുലിയാണ് ആക്രമിച്ചതെന്നാണ് കരുതുന്നതെന്ന് നാട്ടുകാർ പറയുന്നു. പൂച്ചപ്പുലിയാകാം ആക്രമണത്തിന് പിന്നില്‍ എന്നാണ് വനപാലകർ നൽകുന്ന സൂചന. ഏതാനും മാസങ്ങൾക്ക് മുൻപ് ജോമോന്‍റെ മറ്റൊരു പുലിയെയും വന്യജീവി കടിച്ചുകൊന്നിരുന്നു.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇഡികെ, കൊമ്പുകുത്തി, ചെന്നാപ്പാറ, കടമാൻകുളം തുടങ്ങിയ മേഖലകളിലായി വളർത്തു നായ്‌ക്കളും, പശുക്കളും ഉൾപ്പെടെ ഇരുപതോളം മൃഗങ്ങളെയാണ് വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തിയത്. ഈ ഭാഗത്ത് വനംവകുപ്പ് കൂട് വച്ചെങ്കിലും ഒന്നിനെയും പിടിക്കാനായില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.