ETV Bharat / state

'ബാങ്ക് എന്ന് ഉപയോഗിക്കരുത്' ; ആര്‍ബിഐ ഉത്തരവിനെതിരെ വി.എൻ വാസവൻ - VN Vasavan

സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും(Co-operative Bank) 15,000 ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും(Co-operative Society) പ്രവർത്തനത്തെ ബാധിക്കുന്നതാണ്ആർബിഐ(Reserve Bank of India) ഇടപെടൽ

VN Vasavan against RBI order  RBI order on co-operative banks  റിസർവ് ബാങ്ക് ഉത്തരവിനെതിരെ  സഹകരണ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ  VN Vasavan  വി എൻ വാസവൻ
സഹകരണ ബാങ്കുകളിൽ 'ബാങ്ക്' ഉപയോഗിക്കരുത്; റിസർവ് ബാങ്ക് ഉത്തരവിനെതിരെ വി.എൻ വാസവൻ
author img

By

Published : Nov 23, 2021, 10:54 PM IST

കോട്ടയം : സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ(Co-operative Bank) പ്രവർത്തനത്തെ ബാധിക്കുന്ന നിർദേശവുമായി റിസർവ് ബാങ്ക്(Reserve Bank of India). 'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത് എന്ന് ആവർത്തിക്കുന്നതിനൊപ്പം നിക്ഷേപം സ്വീകരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും(Co-operative Society) പ്രവർത്തനത്തെ ബാധിക്കുന്നതാണ് ആർബിഐ ഇടപെടൽ. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസർവ് ബാങ്കിന്‍റെ പുതിയ ഉത്തരവ്.

റിസർവ് ബാങ്കിന്‍റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു. 2020 സെപ്റ്റംബർ 29ന് ഈ നിയമം നിലവിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

സഹകരണ ബാങ്കുകളിൽ 'ബാങ്ക്' ഉപയോഗിക്കരുത്; റിസർവ് ബാങ്ക് ഉത്തരവിനെതിരെ വി.എൻ വാസവൻ

Also Read:Thomas Issac | പെട്രോളിയം വിഷയത്തില്‍ മോദിയുടേത് മൻമോഹൻ സിങ്ങിന്‍റെ നയങ്ങളെന്ന് തോമസ് ഐസക്ക്

വിഷയത്തിൽ ദക്ഷിണേന്ത്യയിലെ മറ്റ് സഹകരണ വകുപ്പ് മന്ത്രിമാരുമായി കാര്യങ്ങൾ ആലോചിച്ച് മുന്നോട്ടുനീങ്ങുമെന്ന് മന്ത്രി വി.എൻ വാസവൻ(minister v n vasavan) കോട്ടയത്ത് പ്രതികരിച്ചു. കേരളത്തിൽ സഹകരണ ബാങ്കുകളിൽ ബാങ്കിങ്ങ് പ്രവർത്തനം മാത്രമല്ല നടത്തുന്നതെന്നും സഹകരണ ബാങ്കുകൾ കേരളത്തിലെ ജനങ്ങളുടെ അത്താണിയാണെന്നും മന്ത്രി പറഞ്ഞു.

സഹകരണ മേഖലയ്ക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതിനാൽ ഉത്തരവ് നടപ്പാക്കുന്നതിനെതിരെ സർക്കാർ നിയമനടപടി സ്വീകരിക്കാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.