ETV Bharat / state

കോട്ടയം കലക്‌ടറേറ്റിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം - സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം

യോഗം അവസാനിച്ചതോടെ പ്രവർത്തകർ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇത് വകവെക്കാതെ പ്രവർത്തകർ വീണ്ടും പൊലീസിന് നേരെയും വാഹനത്തിന് നേരെയും കല്ലെറിയുകയും, ബാരിക്കേട് തകർക്കാനും ശ്രമിച്ചു.

congress march against cm in kottayam  congress against cm  congress protest on gold smuggling controversy  കോണ്‍ഗ്രസ് മാര്‍ച്ച് കോട്ടയം സംഘര്‍ഷം  സ്വര്‍ണക്കടത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം  കേരള രാഷട്രീയം
സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ കോട്ടയം കലക്‌ട്രേറ്റിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം
author img

By

Published : Jun 10, 2022, 5:47 PM IST

കോട്ടയം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കലക്‌ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധ ധർണയെ തുടർന്ന് പ്രവർത്തകർ പൊലീസിന് നേരെയും വാഹനത്തിന് നേരെയും കല്ലെറിയാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്.

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ കോട്ടയം കലക്‌ട്രേറ്റിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം

വെള്ളിയാഴ്‌ച(10.06.2022) രാവിലെ 11.30ഓടെയാണ് ഗാന്ധി സ്ക്വയറിൽ നിന്ന് പ്രവർത്തകർ പ്രകടനമായി കലക്‌ടറേറ്റിലേക്ക് എത്തിയത്. കവാടത്തിനു മുന്നിൽ പൊലീസ് ബാരിക്കേട് വെച്ചു പ്രവർത്തകരെ തടയാൻ ശ്രമിച്ചതോടെ പ്രതിഷേധാക്കാരിൽ ചിലർ ബാരിക്കേടിനു മുകളിൽ കയറി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ബിരിയാണി ചെമ്പുമേന്തിയാണ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.

യോഗം അവസാനിച്ചതോടെ പ്രവർത്തകർ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇത് വകവെക്കാതെ പ്രവർത്തകർ വീണ്ടും പൊലീസിന് നേരെയും വാഹനത്തിന് നേരെയും കല്ലെറിയുകയും, ബാരിക്കേട് തകർക്കാനും ശ്രമിച്ചു.

തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎല്‍എ അടക്കമുള്ള നേതാക്കളുമായി പൊലീസ് ചർച്ച നടത്തുകയും ജലപീരങ്കി വാഹനം പ്രതിഷേധ സ്ഥലത്തുനിന്ന് നീക്കം ചെയ്യണമെന്നും, പ്രവർത്തകരോട് പൊലീസ് മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ സമരം അവസാനിപ്പിക്കു എന്ന് നേതാക്കൾ അറിയിച്ചതോടെ പൊലീസ് വാഹനം സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. ഇതോടെ സമരം അവസാനിപ്പിച്ചു നേതാക്കളും പ്രവർത്തകരും പിരിഞ്ഞു പോയി. സംഘര്‍ഷത്തില്‍ ഒരു കോൺഗ്രസ്‌ പ്രവർത്തകന് പരിക്കേറ്റു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.