കോട്ടയം: ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. കോട്ടയം ജനറൽ ആശുപത്രി കവാടത്തിലാണ് സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. അസം, ഹൂഗ്ലി, പശ്ചിമ ബംഗാൾ, കർണാടക എന്നിവിടങ്ങളിലാണ് ഡോക്‌ടർമാർക്കെതിരെ അക്രമമുണ്ടായത്.
ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ സുരക്ഷ നൽകുക, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുക, എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ജില്ല പ്രസിഡന്‍റ് ഡോ. ശബരിനാഥ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിമാരായ ഡോ ബിപിൻ, ഡോ ടോണി തോമസ് എന്നിവര്‍ സംസാരിച്ചു.
ALSO READ: സാഹചര്യം അനുകൂലമായാൽ ആരാധനാലയങ്ങൾ തുറക്കും: മുഖ്യമന്ത്രി