കോട്ടയം: പ്രശസ്ത ഫോട്ടോഗ്രാഫർ വിക്‌ടർ ജോർജ് വിട പറഞ്ഞിട്ട് വെള്ളിയാഴ്‌ച രണ്ട് പതിറ്റാണ്ട്. കോട്ടയം പ്രസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച രാവിലെ 10.30 ന് വിക്‌ടർ ജോർജ് അനുസ്മരണ സമ്മേളനം നടക്കും.
മന്ത്രി റോഷി അഗസ്റ്റിൻ, തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ എന്നിവരും വിക്‌ടർ ജോർജിന്‍റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും. രാഷ്ട്രീയ നിരീക്ഷകൻ നിസാം സെയ്‌ദ് വിക്‌ടർ ജോർജ് അനുസ്മരണ പ്രഭാഷണം നടത്തും.
ALSO READ: ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ ; മലയാളി സൈനികന്‍ കൊല്ലപ്പെട്ടു
മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന വിക്‌ടർ ജോർജ് 2001 ജൂലൈ 9 ന് ഇടുക്കിയിലെ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്‍റെ ചിത്രം പകർത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.