ETV Bharat / state

വിക്‌ടർ ഓർമ്മയായിട്ട് 19 വർഷം; ചിത്ര പ്രദർശനവുമായി കോട്ടയം പ്രസ് ക്ലബ്ബില്‍ അനുസ്മരണ ചടങ്ങ് - victor george memory

വിക്ടർ അനുസ്മരണത്തോട് അനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ ചടങ്ങ് പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. 2001ല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് വെള്ളിയാനി മലയിലുണ്ടായ ഉരുൾപൊട്ടലിലാണ് വിക്ടർ ജോർജ് ഈ ലോകത്തോട് വിട പറഞ്ഞത്.

വിക്ടർ ജോർജ് അനുസ്മരണം  വിക്‌ടർ ഓർമ്മയായിട്ട് 19 വർഷം  കോട്ടയം പ്രസ് ക്ലബ്ബ്  victor george memory  victor george death anniversary
വിക്‌ടർ ഓർമ്മയായിട്ട് 19 വർഷം; ചിത്ര പ്രദർശനവുമായി കോട്ടയം പ്രസ് ക്ലബ്ബില്‍ അനുസ്മരണ ചടങ്ങ്
author img

By

Published : Jul 9, 2020, 6:27 PM IST

കോട്ടയം: മനോഹരമായ ഫോട്ടോകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച പ്രമുഖ പത്ര ഫോട്ടോഗ്രാഫർ വിക്ടർ ജോർജ് ഓർമ്മയായിട്ട് 19 വർഷം. 2001ല്‍ ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് വെള്ളിയാനി മലയിലുണ്ടായ ഉരുൾപൊട്ടലിലാണ് വിക്ടർ ജോർജ് ഈ ലോകത്തോട് വിട പറഞ്ഞത്. ഓരോ ഫ്രെയിമുകളിലും തന്‍റേതായ കൈയ്യെപ്പ് ചാർത്തിയിരുന്ന വിക്ടർ ജോർജിന് 1986ലെ നാഷണൽ ഗെയിംസിൽ മത്സരിക്കുന്ന മക്കളെ പ്രോത്സാഹിപ്പിക്കുന്ന അമ്മയുടെ ചിത്രത്തിന് നിരവധി രാജ്യന്തര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.

വിക്‌ടർ ഓർമ്മയായിട്ട് 19 വർഷം; ചിത്ര പ്രദർശനവുമായി കോട്ടയം പ്രസ് ക്ലബ്ബില്‍ അനുസ്മരണ ചടങ്ങ്

വിക്‌ടർ അനുസ്മരണത്തോട് അനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ ചടങ്ങ് പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിക്ടർ ജോർജിന്‍റെ ഭാര്യ ലില്ലി, മകൻ നീൽ വിക്ടർ ,മാധ്യമ പ്രവർത്തന രംഗത്തെ പ്രമുഖർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. വിക്ടർ ജോർജ് പകർത്തിയ നിരവധി ചിത്രങ്ങൾ കോർത്തിണക്കി ചിത്രപ്രദർശനവും ഒരുക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.