ETV Bharat / state

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ നശിക്കുന്നു

author img

By

Published : Nov 15, 2019, 10:54 PM IST

Updated : Nov 15, 2019, 11:31 PM IST

വാഹനങ്ങള്‍ ലേലം ചെയ്ത് നല്‍കാന്‍ മുമ്പ് ശ്രമം നടന്നിരുന്നെങ്കിലും വാല്യൂവേഷന്‍ കമ്മറ്റി നിശ്ചയിച്ച തുക ഉയര്‍ന്നതായതിനാല്‍ ആരും ലേലം എടുത്തില്ല.

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ നശിക്കുന്നു

കോട്ടയം:പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ വെയിലും മഴയും കൊണ്ട് നശിക്കുന്നു. പാലാ ഞൊണ്ടിയാമ്മാക്കല്‍ കവലയിലുള്ള നഗരസഭാ ക്വാട്ടേഴ്‌സ് പരിസരത്താണ് ട്രാക്ടറും റോഡ് റോളറുമടക്കം തുരുമ്പെടുക്കുന്നത്. മാലിന്യശേഖരണത്തിനായി വാങ്ങിയ ടിപ്പറും ഇക്കൂട്ടത്തിൽ തുരുമ്പെടുക്കുന്നുണ്ട്. വാഹനങ്ങള്‍ ലേലം ചെയ്ത് നല്‍കാന്‍ മുമ്പ് ശ്രമം നടന്നിരുന്നെങ്കിലും വാല്യൂവേഷന്‍ കമ്മറ്റി നിശ്ചയിച്ച തുക ഉയര്‍ന്നതായതിനാല്‍ ആരും ലേലം എടുത്തില്ല. റോഡ് റോളര്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇടയ്ക്ക് വാടക നല്‍കി ഉപയോഗിക്കാന്‍ എടുത്തിരുന്നെങ്കിലും പുതിയ യന്ത്രസംവിധാനങ്ങളായതോടെയാണ് ഇത് ആരും എടുക്കാതായത്.

പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ നശിക്കുന്നു

വാഹനങ്ങള്‍ ലേലം ചെയ്ത് നല്‍കിയാല്‍ നഗരസഭയ്ക്ക് നല്ലൊരു തുക ലഭിക്കും. ഇവ നശിച്ചുപോകുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുന്നയിക്കുമെന്ന് കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം പറഞ്ഞു. ക്വാട്ടേഴ്‌സ് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന ഫ്‌ളക്‌സുകളും മറ്റ് മാലിന്യങ്ങളും സമീപത്തെ അംഗന്‍വാടിയ്ക്കും ദോഷകരമാവുന്നുണ്ട്.

Intro:Body:
പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ വെയിലും മഴയുമേറ്റ് നശിക്കുന്നു. പാലാ ഞൊണ്ടിയാമ്മാക്കല്‍ കവലയിലുള്ള നഗരസഭാ ക്വാട്ടേഴ്‌സ് പരിസരത്താണ് ട്രാക്ടറും റോഡ് റോളറുമടക്കം തുരുമ്പെടുക്കുന്നത്. മാലിന്യശേഖരണത്തിനായി വാങ്ങിയ ടിപ്പറും ഇക്കൂട്ടത്തിലുണ്ട്.

മാസങ്ങളായി ഈ വാഹനങ്ങള്‍ വെയിലും മഴയുമേറ്റ് കിടക്കുകയാണ്. വാഹനങ്ങള്‍ ലേലം ചെയ്ത് നല്‍കാന്‍ മുന്‍പ് ശ്രമം നടന്നിരുന്നെങ്കിലും വാല്യൂവേഷന്‍ കമ്മറ്റി നിശ്ചയിച്ച തുക ഉയര്‍ന്നതായതിനാല്‍ ആരും ലേലത്തിനെടുത്തില്ല. നഗരസഭ ഉപയോഗിച്ചിരുന്ന വാഹനങ്ങളാണിവ. ട്രാക്ടറും ടിപ്പറും മാലിന്യശേഖരണത്തിനാണ് ഉപയോഗിച്ചിരുന്നത്. റോഡ് റോളര്‍ ഇടയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍ വാടക നല്‍കി ഉപയോഗിക്കാന്‍ എടുത്തിരുന്നെങ്കിലും പുതിയ യന്ത്രസംവിധാനങ്ങളായതോടെ ഇത് ആരും എടുക്കാതായി.

വാഹനങ്ങള്‍ ലേലം ചെയ്ത് നല്‍കിയാല്‍ നഗരസഭയ്ക്ക് നല്ലൊരു തുക ലഭിക്കും. ഇവ നശിച്ചുപോകുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുന്നയിക്കുമെന്ന് കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം പറഞ്ഞു

ക്വാട്ടേഴ്‌സ് പരിസരത്ത് തന്നെ കൂട്ടിയിട്ടിരിക്കുന്ന ഫ്‌ളക്‌സുകളും മറ്റ് മാലിന്യങ്ങളും സമീപത്തെ അംഗന്‍വാടിയ്ക്കും ദോഷകരമാവുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക വളരുന്നതിനും മാലിന്യങ്ങള്‍ക്കിടയില്‍ ഇഴജന്തുക്കള്‍ കയറുന്നതിനും കാരണമാകുന്നുണ്ട്.

byte- കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടംConclusion:
Last Updated : Nov 15, 2019, 11:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.