കോട്ടയം: വിഷരഹിത പച്ചക്കറി കൃഷിയിൽ കൈകോർത്ത് കോട്ടയത്തെ മാധ്യമപ്രവർത്തകരും. കൃഷി വകുപ്പിന്‍റെ ജീവനി പദ്ധതിയുടെ ഭാഗമായി പ്രസ് ക്ലബ് അങ്കണത്തിലും പരിസരത്തുമാണ് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഗ്രീൻ പ്രസ് എന്ന പേരിൽ ആരംഭിച്ച പരിപാടി കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. ആദ്യഘട്ടത്തില്‍ 250ഓളം ഗ്രോ ബാഗുകളിലായി പയര്‍, വെണ്ട, വഴുതന, പച്ചമുളക് തുടങ്ങിവയാണ് കൃഷി ചെയ്‌തിരിക്കുന്നത്.
പനച്ചിക്കാട് അഗ്രോ സര്‍വീസ് സെന്‍റർ, കോഴ, ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളിൽ നിന്നുമാണ് തൈകളും ഗ്രോ ബാഗുകളുമെത്തിച്ചത്. അടുത്ത ഘട്ടത്തില്‍ ചെറുകിട ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം സജ്ജമാക്കാനും പദ്ധതിയുണ്ട്. മാധ്യമ പ്രവർത്തകർക്ക് സൗജന്യമായി തൈകൾ വിതരണം ചെയ്യുന്നതിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.