കോട്ടയം : സ്‌ത്രീകളെ അപമാനിക്കുന്ന സംഘമായി സിപിഎം സൈബര്‍ സഖാക്കള്‍ മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയടക്കമുള്ള ഉന്നത നേതാക്കളുടെ അനുവാദത്തോടെയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാമ്പാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ഥം മഹിള കോണ്‍ഗ്രസ് സംഘടിപ്പിച്ച 'പുതുപ്പള്ളിയുടെ ചങ്കാണ് ചാണ്ടി' റോഡ് ഷോയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രിയുടെ മകളും ഉമ്മന്‍ ചാണ്ടിയുടെ മകളും ഒരുപോലെയല്ല. മുഖ്യമന്ത്രിയുടെ മകള്‍ 1.72 കോടി രൂപ മാസപ്പടിയാണ് വാങ്ങിയത്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ ജോലി ചെയ്‌താണു ജീവിക്കുന്നത്. വഴിയരികില്‍ ചെളിക്കുണ്ടില്‍ കിടക്കുന്നവന്‍ വഴിയേ പോകുന്നവരുടെ മേല്‍ ചെളിവാരിയെറിയുന്നത് പോലെയാണിതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നാട്ടില്‍ ജീവിക്കാനാവാത്ത സ്ഥിതിയായി. ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്‍റെയും തണലില്‍ ലഹരി മാഫിയ സംഘങ്ങള്‍ അരങ്ങു വാഴുകയാണ്.
ഇതുമൂലം ഏറെ വിഷമിക്കുന്നത് സ്‌ത്രീകളും കുട്ടികളുമാണ്. അതുകൊണ്ടുതന്നെ സ്‌ത്രീകളുടെ താക്കീതായി പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് ഉറപ്പാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉമ്മന്‍ ചാണ്ടിക്കെതിരെ സൈബര്‍ ആക്രമണം തുടങ്ങി.
കോട്ടയത്തെ പ്രമുഖ സിപിഎം നേതാവായിരുന്നു അതിന് പിന്നില്‍. എന്നാല്‍ അത് വിലപ്പോകില്ലെന്ന് വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്തി. എന്നാല്‍ ഇടുക്കിയില്‍ നിന്നും ഒരു വായ പോയ കോടാലിയെ ഇറക്കി അധിക്ഷേപം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനുള്ള മറുപടി പുതുപ്പള്ളിയിലെ ജനത തെരെഞ്ഞടുപ്പിലൂടെ നല്‍കുമെന്നും വിഡി സതീശൻ പറഞ്ഞു. മഹിള കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ഉമ തോമസ് എംഎൽഎ, ചെറിയാൻ ഫിലിപ്പ്, ബിന്ദു കൃഷ്‌ണ, ജനറൽ കൺവീനർ ഫിൽസൺ മാത്യൂസ്, മറിയ ഉമ്മൻ തുടങ്ങിയവർ സംസാരിച്ചു.
പാമ്പാടി ബസ് സ്റ്റാൻഡ് ജങ്‌ഷനിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ ആയിരകണക്കിന് പ്രവർത്തകർ അണിനിരന്നു. ചാണ്ടി ഉമ്മന്‍റെ പ്ലക്കാർഡും ചിത്രങ്ങൾ അടങ്ങിയ ഷാളും ധരിച്ചായിരുന്നു റോഡ് ഷോ. തിരുവോണത്തിനു വലിയ ആഘോഷങ്ങളില്ലാതെ വീട്ടിലിരുന്നു ആളുകളെ ഫോണിൽ വിളിച്ചാണു ചാണ്ടി ഉമ്മൻ പ്രചരണം നടത്തിയത്.
ഒട്ടെറെ പേർ അന്നേ ദിവസം ചാണ്ടി ഉമ്മനെ വീട്ടിൽ വന്നും കണ്ടിരുന്നു.സെപ്‌റ്റംബർ 5നാണു പുതുപ്പള്ളി തെരെെഞ്ഞടുപ്പ്.
Chandy Oommen Respons on Trolls ട്രോളുകളും സൈബർ ആക്രമണങ്ങളും ജനാധിപത്യത്തിൻ്റെ ഭാഗമാണെന്ന് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ ധരിക്കുന്ന വസ്‌ത്രങ്ങളുടെയും ബ്രാൻഡഡ് ഉപകരണങ്ങളുടെയും പേരിൽ സൈബർ ലോകത്തു കനത്ത ആക്രമണമാണു അച്ചു ഉമ്മൻ നേരിടേണ്ടി വരുന്നത്.