ETV Bharat / state

മത്സരയോട്ടത്തിനിടെ ബസ് സഡന്‍ ബ്രേക്കിട്ടു; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് കോളജ് ഡിഗ്രി വിദ്യാര്‍ഥികളായ കാഞ്ഞിരപ്പള്ളി സ്വദേശി അഫ്‌സാന അന്‍ഷാദ്, ജീന മേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്

author img

By

Published : Jan 25, 2021, 3:04 PM IST

two students injured while racing buses sudden breaks  കോട്ടയം  kottayam latest news  കോട്ടയം പ്രാദേശിക വാര്‍ത്തകള്‍  ബസുകളുടെ മല്‍സരയോട്ടത്തിനിടെ സഡന്‍ ബ്രേക്കിട്ടു  രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ബസുകളുടെ മല്‍സരയോട്ടത്തിനിടെ സഡന്‍ ബ്രേക്കിട്ടു; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കോട്ടയം: സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനിടെ ബസിനുള്ളില്‍ മറിഞ്ഞ് വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ അരുവിത്തുറ പള്ളിയ്ക്ക് സമീപമാണ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വീണത്.

അരുവിത്തുറ സെന്‍റ് ജോര്‍ജ്ജ് കോളജില്‍ ഡിഗ്രി വിദ്യാര്‍ഥികളായ കാഞ്ഞിരപ്പള്ളി സ്വദേശി അഫ്‌സാന അന്‍ഷാദ്, ജീന മേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരേ പേരിലുള്ള ആമീസ് ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ജീനയുടെ കൈയ്ക്ക് പൊട്ടലുള്ളതായി കണ്ടെത്തി.

അഞ്ച് മിനിട്ട് വ്യത്യാസത്തില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നവയാണ് ഈ ബസുകള്‍. പിന്നാലെയെത്തിയ ബസ് മുന്നില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ബസിനുള്ളില്‍ തന്നെ തെറിച്ചുവീഴുകയായിരുന്നു. സ്വകാര്യ ബസുകളുടെ കുത്തകയായ ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി റൂട്ടില്‍ ബസുകളുടെ മത്സരയോട്ടവും അപകടങ്ങളും നിത്യസംഭവമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.