ETV Bharat / state

കോട്ടയത്ത് കഞ്ചാവ് കടത്തിയ രണ്ടുപേർ പിടിയിൽ - രണ്ടുപേർ പിടിയിൽ

റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് സൂചന.

കഞ്ചാവ് വേട്ട  കോട്ടയം വാർത്ത  kottayam news  രണ്ടുപേർ പിടിയിൽ  cannabis
കോട്ടയത്ത് കഞ്ചാവ് കടത്തിയ രണ്ടുപേർ പിടിയിൽ
author img

By

Published : Mar 19, 2020, 1:47 AM IST

കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. കോട്ടയം മണർകാട് നാലുമണിക്കാറ്റിൽ വയനാട് സ്വദേശികളായ രണ്ട് പേരെയാണ് പത്ത് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. വയനാട് മാനന്തവാടി സ്വദേശികളായ റഷീദ്, റിയാദ് എന്നിവരാണ് പിടിയിലായവർ. കോട്ടയം കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് കച്ചവടം ലക്ഷ്യമിട്ടെത്തിയവരാണിവർ. കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തലിലെ പ്രധാന കണ്ണികളാണ് ഇവരെന്നും പൊലീസ് പറയുന്നു.

കോട്ടയത്ത് കഞ്ചാവ് കടത്തിയ രണ്ടുപേർ പിടിയിൽ

കർണ്ണാടകയിൽ നിന്നും കൈമാറിയ കഞ്ചാവ് നാലുമണിക്കാറ്റിൽ എത്തിക്കാനായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം. റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് സൂചന. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്. മുമ്പും ഇത്തരത്തിൽ ഇവർ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.