ETV Bharat / state

കോടതിവളപ്പിൽ യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

author img

By

Published : Jun 10, 2022, 8:45 AM IST

കുറവിലങ്ങാട് സ്റ്റേഷനിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഇരുവരും യുവ അഭിഭാഷകയോട് മോശമായി സംസാരിക്കുകയായിരുന്നു.

two arrested for trying to insult young lawyer at court  pala court  pala news  young lawyer insulted at court  കോടതിവളപ്പിൽ യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ  പാലാ കോടതി  kerala crime news  അഭിഭാഷകയെ അപമാനിക്കാൻ ശ്രമം
കോടതിവളപ്പിൽ യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ

കോട്ടയം: യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച പ്രതികൾ പിടിയിൽ. പാലായിലെ കോടതിവളപ്പിൽ വച്ച് യുവ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ച രണ്ട് പേരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കത്തൊട്ടിയിൽ വീട്ടിൽ എബിൻ വർഗീസ് (24), കോഴിക്കൊമ്പ് നീർവെട്ടിക്കൽ വീട്ടിൽ ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. കുറവിലങ്ങാട് സ്റ്റേഷനിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഇരുവരും യുവ അഭിഭാഷകയോട് മോശമായി സംസാരിക്കുകയായിരുന്നു.

also read: പ്രണയാഭ്യാര്‍ഥന നിരസിച്ച 17കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍

അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പൊലീസ് സ്റ്റേഷൻ സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ.പി ടോംസണിന്‍റെ നിർദേശാനുസരണം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.