കോട്ടയം: വൈക്കത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ ആറ് ദിവസത്തിനുള്ളിൽ കൊവിഡ് ബാധിച്ച് മരിച്ചു. വൈക്കം നഗരസഭ 17-ാം വാർഡിൽ മൂകാംബികച്ചിറ കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്. ബാലകൃഷ്ണൻ (തമ്പി-64) ആറുദിവസം മുമ്പാണ് മരിച്ചത്. അന്ന് വൈകീട്ട് സഹോദരൻ ബാബു (66)വും മരിച്ചു. ഞായറാഴ്‌ച രാവിലെയാണ് ബാബുവിന്‍റെ ഭാര്യ നിർമല (61) മരിച്ചത്. ബാലകൃഷ്‌ണനും ബാബുവും പെയിന്‍റിങ് തൊഴിലാളികളായിരുന്നു. നിർമല തൊഴിലുറപ്പുപണികൾ ചെയ്തിരുന്നു. മൂന്നുപേരുടെയും ശവസംസ്കാരം വൈക്കം നഗരസഭാ ശ്‌മശാനത്തിൽ നടത്തി.
Also Read: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍
ബാലകൃഷ്ണന്‍റെ ഭാര്യ മീര, മകൻ വിഷ്‌ണു. ബാബുവിന്‍റെയും നിർമലയുടെയും മക്കൾ: രതീഷ്, രമ്യ, മരുമകൻ: സ്‌മിതിഷ് (കേരള പൊലീസ് )