കോട്ടയം : എയർ പിസ്‌റ്റളുമായി വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്‌റ്റിൽ. പെരുമ്പായിക്കാട് മള്ളൂശ്ശേരി താഴെപള്ളിൽ വീട്ടിൽ അനന്തു സത്യനെയാണ് കോട്ടയം വെസ്‌റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളുടെ ബന്ധുവായ അനീഷ് തമ്പിയെയാണ് കഴിഞ്ഞ ദിവസം വീട്ടിൽ കയറി എയർ പിസ്‌റ്റൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്.
ഇവർ തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ ഗാന്ധിനഗർ സ്‌റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. കോട്ടയം വെസ്‌റ്റ് സ്‌റ്റേഷൻ എസ്എച്ച്ഒ അനൂപ് കൃഷ്‌ണ, എസ്ഐ ശ്രീജിത്ത് ടി, സി.പി.ഒ മാരായ ദിലീപ് വർമ്മ, വിഷ്‌ണു വിജയദാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.