കോട്ടയം: വയനാട് മുട്ടിൽ വനം കൊള്ളയിൽ കള്ളൻ കപ്പലിൽ തന്നെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. ചന്ദനമൊഴികെയുള്ള സംരക്ഷിത മരങ്ങൾ വനഭൂമിയിലായാലും അല്ലെങ്കിലും വെട്ടാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ സംസ്ഥാന സർക്കാർ മരം മുറിക്കാനായി എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുക്കുകയാണ് ചെയ്തതെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
മരം മുറിച്ച് കടത്തിയ ശേഷം മരം മുറി നിരോധിച്ച് ഉത്തരവും ഇറക്കി. മരം മുറിയിൽ സർക്കാർ ഇപ്പോൾ പ്രതിസ്ഥാനത്താണ്. രാജകീയ മരങ്ങൾ മുറിക്കാൻ അനുവാദം കൊടുത്ത ഉദ്യോഗസ്ഥൻ ആരെന്ന് കണ്ടെത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
READ MORE: വനം കൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്