കോട്ടയം: നാഗമ്പടത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനിൽ നിഷ (43)യാണ് മരിച്ചത്. കോട്ടയത്ത് ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ് നിഷ. ജോലിക്കായി രാവിലെ ഒൻപത് മണിയോടെ ഭർത്താവ് പ്രകാശിനൊപ്പം സ്കൂട്ടറിൽ കോട്ടയത്തേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. ടോറസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടറിൽ നിന്ന് നിഷ റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ടോറസിന്‍റെ ചക്രങ്ങൾ നിഷയുടെ തലയിലൂടെ കയറിയിറങ്ങി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നാഗമ്പടം വാഹനാപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചു - woman died in Nagampadam accident
നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനിൽ നിഷ (43)യാണ് മരിച്ചത്.
![നാഗമ്പടം വാഹനാപകടം; സ്കൂട്ടർ യാത്രക്കാരി മരിച്ചു നാഗമ്പടം വാഹനാപകടം സ്കൂട്ടർ യാത്രക്കാരി മരിച്ചു വാഹനാപകടം നാഗമ്പടം Nagampadam accident Nagampadam accident woman died in Nagampadam accident woman died in accident](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10850100-thumbnail-3x2-accc.jpg?imwidth=3840)