ETV Bharat / state

വോട്ടിങ്‌ യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

author img

By

Published : Mar 25, 2021, 5:33 PM IST

2887 വീതം ബാലറ്റ് യൂണിറ്റുകളും, കണ്‍ട്രോള്‍ യൂണിറ്റുകളും 3128 വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്മെന്‍റ്‌ സിസ്റ്റം മുഖേന വിവിധ മണ്ഡലങ്ങളിലെ ബൂത്തുകളിലേക്കായി നിര്‍ണയിച്ചത്

വോട്ടിങ്‌  രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍  second phase of randomization  voting machines  കോട്ടയം  വിവിപാറ്റ് യന്ത്രങ്ങൾ  ബാലറ്റ് യൂണിറ്റ്‌
വോട്ടിങ്‌ യന്ത്രങ്ങളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

കോട്ടയം: ജില്ലയിലെ ഓരോ പോളിങ്‌ ബൂത്തിലേക്കുമുള്ള വോട്ടിങ്‌ യന്ത്രങ്ങള്‍ ഏതെന്ന് തീരുമാനിക്കുന്ന രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. കേന്ദ്ര നിരീക്ഷകരുടെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എം. അഞ്ജനയുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ അതത് മണ്ഡലങ്ങളുടെ വരണാധികാരികളാണ് റാന്‍ഡമൈസേഷന്‍ നിര്‍വഹിച്ചത്.
2887 വീതം ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും 3128 വിവിപാറ്റ് യന്ത്രങ്ങളുമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ് ആപ്ലിക്കേഷനായ ഇവിഎം മാനേജ്മെന്‍റ്‌ സിസ്റ്റം മുഖേന വിവിധ മണ്ഡലങ്ങളിലെ ബൂത്തുകളിലേക്കായി നിര്‍ണയിച്ചത്.

ബാലറ്റ് യൂണിറ്റുകളും കണ്‍ട്രോള്‍ യൂണിറ്റുകളും ഓരോ മണ്ഡലത്തിലേക്കും ആവശ്യമായതിന്‍റെ ഇരുപതു ശതമാനവും വിവിപാറ്റ് മെഷീന്‍ 30 ശതമാനവും അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിന്‍റെ പൊതു നിരീക്ഷകരായ പണ്ഡാരി യാദവ്, ആലിസ് വാസ്, പ്രദീപ് കുമാര്‍ ചക്രവര്‍ത്തി, സന്ദീപ് കുമാര്‍, പൊലീസ് നിരീക്ഷകന്‍ ഹിമാന്‍ഷു കുമാര്‍ ലാല്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ എസ്.എല്‍.സജികുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ഓരോ മണ്ഡലങ്ങളിലെയും ആകെ പോളിങ്‌ ബൂത്തുകളുടെയും റിസര്‍വ് ഉള്‍പ്പെടെ തെരഞ്ഞെടുത്ത യന്ത്രങ്ങളുടെയും എണ്ണം ചുവടെ. മണ്ഡലം, ആകെ ബൂത്തുകള്‍, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് യന്ത്രം എന്ന ക്രമത്തില്‍

പാലാ - 284, 341, 341, 369

കടുത്തുരുത്തി -291, 349, 349, 378

വൈക്കം - 249, 299, 299, 324

ഏറ്റുമാനൂര്‍ -256, 307, 307, 333

കോട്ടയം -241, 289, 289, 313

പുതുപ്പള്ളി -256, 307, 307, 333

ചങ്ങനാശേരി -258, 310, 310, 335

കാഞ്ഞിരപ്പള്ളി -279, 335, 335, 363

പൂഞ്ഞാര്‍ -292, 350, 350, 380

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.