ETV Bharat / state

കേരളീയ മനസ് കീഴടക്കി രാജസ്ഥാന്‍ മൺപാത്രങ്ങൾ - രാജസ്ഥാനിലെ മൺപാത്രങ്ങളുടെ വാർത്ത

രാജസ്ഥാനില്‍ നിന്നും മണ്ണ് എത്തിച്ചാണ് ഫ്രൈയിങ് പാനുകൾ നിർമിക്കുന്നത്.

കേരളീയ മനസ് കീഴടക്കി രാജസ്ഥാനിലെ മൺ പാത്രങ്ങൾ
author img

By

Published : Oct 18, 2019, 5:32 PM IST

Updated : Oct 18, 2019, 11:57 PM IST

കോട്ടയം: മണ്‍പാത്ര നിര്‍മാണ മേഖലയില്‍ വ്യത്യസ്ഥമായ മണ്‍തവകളുമായി രാജസ്ഥാന്‍ വ്യാപാരികള്‍. രാജസ്ഥാനിലെ മലയാളി തൊഴിലാളികളില്‍ നിന്ന് മണ്‍പാത്രത്തോടുള്ള കേരളീയരുടെ ഇഷ്ടം മനസിലാക്കിയ കുറച്ച് കച്ചവടക്കാരാണ് മണ്‍തവ നിര്‍മാണവുമായി എത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ നിന്നും മണ്ണ് എത്തിച്ചാണ് തവ നിര്‍മ്മിക്കുന്നത്. ചപ്പാത്തി, ദോശ, ഓട്ടട എന്നിവ ഉണ്ടാക്കുന്നതിന് ഈ തവകള്‍ ഉപയോഗിക്കാം. നല്ല ഉറപ്പുള്ള ഇത്തരം തവകള്‍ ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യാന്‍ കഴിയും വിധമാണ് നിര്‍മിച്ചിരിക്കുന്നത്.

കേരളത്തില്‍ സജീവമായി രാജസ്ഥാന്‍ മണ്‍തവകള്‍

ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ ഭക്ഷണം പാകം ചെയ്യാമെന്നതും നോണ്‍സ്റ്റിക്ക് പാനലുകളിലുണ്ടാക്കുന്ന ഭക്ഷണങ്ങളേക്കാള്‍ രുചികരമായ ഭക്ഷണം മണ്‍ തവകളില്‍ പാകം ചെയ്യാമെന്നതും ഇവയെ പ്രിയങ്കരമാക്കുന്നു. വലിയ തവയ്ക്ക് ഒന്നിന് 200 രൂപയാണ് വില. ചെറുതിന് 150 രൂപയും. സംഘങ്ങളായി തിരിഞ്ഞ് പ്രധാന നഗരങ്ങളിലാണ് ഇവർ കച്ചവടം നടത്തുന്നത്. പലരും കുടുംബത്തോടൊപ്പമാണ് കച്ചവടം നടത്തുന്നത്.

Intro:Body:കേരളീയര്‍ക്ക് മണ്‍ പാത്രങ്ങളോടുള്ള താല്‍പര്യം മനസിലാക്കിയ ഇതരസംസ്ഥനക്കാര്‍ ഇപ്പോള്‍ മണ്‍തവകളുടെ വ്യാപാരവുമായി നാടെങ്ങുമെത്തുന്നു. ചപ്പാത്തി, ദോശ, ഓട്ടട ഉണ്ടാക്കുന്നതിന് ഈ പാനലുകള്‍ ഉപയോഗിക്കാം. നല്ല ഉറപ്പുള്ളതും ഗ്യാസ് സ്റ്റൗവ്വില്‍ പാചകം ചെയ്യാന്‍ കഴിയും വിധമാണ് ഫ്രൈയിംഗ് പാനല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

രാജസ്ഥാനിലെ മലയാളി തൊഴിലാളികളില്‍ നിന്ന് മണ്‍പാത്രത്തോടുള്ള ഇഷ്ടം മനസിലാക്കിയ കുറച്ച് കച്ചവടക്കാരാണ് മണ്‍തവ നിര്‍മാണവുമായി കേരളത്തിലെത്തിയത്. രാജസ്ഥാനില്‍ നിന്നും മണ്‍പാത്രം നിര്‍മ്മിക്കുന്നതിനുള്ള മണ്ണ് എത്തിച്ചാണ് തവ നിര്‍മ്മിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ ഭക്ഷണം പാകം ചെയ്യാമെന്നതും നോണ്‍സ്റ്റിക്ക് പാനലുകളിലുണ്ടാക്കുന്ന ചപ്പാത്തിയെക്കാള്‍ രുചിയുള്ള ചപ്പാത്തി മണ്‍തവയില്‍ ഉണ്ടാക്കാമെന്നതും ഇവയെ ആളുകള്‍ക്ക് പ്രിയങ്കരമാക്കുന്നു.

വലിയ തവയ്ക്ക് ഒന്നിന് 200 രൂപയാണ് വില. ചെറുതിന് 150 രൂപയും. സംഘങ്ങളായി തിരിഞ്ഞ് പ്രധാന നഗരങ്ങളിലാണ് കച്ചവടം നടത്തുന്നത്. പലരും കുടുംബത്തോടൊപ്പമാണ് കച്ചവടം നടത്തുന്നത്. മാതാപിതാക്കള്‍ കച്ചവടം നടത്തുമ്പോള്‍ മക്കള്‍ തവയ്ക്ക് സ്റ്റീല്‍ കൊണ്ടുള്ള പിടി വച്ച് പിടിപ്പിക്കും. മണ്ണ് തറയില്‍ ഇട്ട് പൊടിച്ചാണ് ഇത് ഒട്ടിക്കുന്നത്. 100 പറയുന്നുവെങ്കിലും പലരും വിലപേശി വീണ്ടും കുറച്ചാണ് വാങ്ങുന്നത്.

ബൈറ്റ്- ആജ്ന ഭരത് - വ്യാപാരിConclusion:
Last Updated : Oct 18, 2019, 11:57 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.