ETV Bharat / state

ജോസ് കെ. മാണി വിഭാഗത്തിൻ്റെ വരവ് ഗുണം ചെയ്തുവെന്ന് വി.എന്‍ വാസവന്‍ - ജോസ് കെ. മാണി

ജില്ലാ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചതിനൊപ്പം 11ല്‍ 10 ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് വി.എന്‍ വാസവന്‍.

VN Vasavan about Jose K Mani  VN Vasavan  Jose K Mani  beneficial  ജോസ് കെ. മാണി  വി.എന്‍ വാസവന്‍  കോട്ടയം  ജോസ് കെ. മാണി  ഇടതുപക്ഷം
ജോസ് കെ. മാണി വിഭാഗത്തിൻ്റെ വരവ് ഗുണം ചെയ്തുവെന്ന് വി.എന്‍ വാസവന്‍
author img

By

Published : Dec 18, 2020, 4:20 PM IST

Updated : Dec 18, 2020, 4:38 PM IST

കോട്ടയം: ജോസ് കെ. മാണി വിഭാഗത്തിൻ്റെ വരവ് ഗുണം ചെയ്തുവെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ . തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കോട്ടയം ജില്ലയില്‍ വലിയ മുന്നേറ്റം ഉണ്ടാക്കി . പുതുപ്പള്ളി, പാലാ, കോട്ടയം അടക്കമുള്ള മേഖലകളില്‍ ഇടതുപക്ഷ മുന്നേറ്റം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്തില്‍ ഭൂരിപക്ഷം ലഭിച്ചതിനൊപ്പം 11ല്‍ 10 ബ്ലോക്ക് പഞ്ചായത്തുകളിലും ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ തകര്‍ന്നടിഞ്ഞത് യു.ഡി.എഫാണ്. ജോസ് കെ. മാണി വിഭാഗത്തിൻ്റെയും എൽ.ജെ.ഡി.യുടെയും വരവ് ഗുണം ചെയ്‌തുവെന്നും വി. എന്‍ വാസവന്‍ പറഞ്ഞു.

ജോസ് കെ. മാണി വിഭാഗത്തിൻ്റെ വരവ് ഗുണം ചെയ്തുവെന്ന് വി.എന്‍ വാസവന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സീറ്റുകള്‍ വിഭജനം നടത്തിയത് മുന്നണിയിലെ എല്ലാ ഘടകകക്ഷികളുടെയും സാന്നിധ്യത്തിലും അഭിപ്രായ സമന്വയത്തിലുമാണ്. ഇപ്പോള്‍ ആരെങ്കിലും മറിച്ചുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാല്‍ അത് തെറ്റാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റിനായി എന്‍.സി.പിയും കാഞ്ഞിരപ്പള്ളി സീറ്റീനായി സി.പി.ഐയും ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ഇപ്പോള്‍ കണക്കിലെടുക്കുന്നില്ല. അത്തരം വിഷയങ്ങളില്‍ എല്‍.ഡി.എഫ് സംസ്ഥാന സമിതിയാണ് അഭിപ്രായം പറയേണ്ടതെന്നും വി.എന്‍ വാസവന്‍ പറഞ്ഞു.

Last Updated : Dec 18, 2020, 4:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.