കോട്ടയം : വേനൽ മഴയിൽ ജില്ലയില്‍ വന്‍ കൃഷി നാശം. പല പ്രദേശങ്ങളിലും മഴയെത്തുടര്‍ന്ന് വെള്ളം കയറി നെൽകൃഷി നശിച്ചു. നാട്ടകം, പെരുനിലം പാടശേഖരത്ത് 500 ഏക്കറിലെ നെൽകൃഷി നശിച്ചെന്നാണ് വിലയിരുത്തല്‍. പുഞ്ചകൃഷിയുടെ വിളവെടുപ്പ് ഈമാസം 13ന് നടത്താനിരിക്കെയാണ് വെള്ളം കയറി കൃഷി നശിച്ചത്.
ഒരു ഏക്കറിന് 80000 രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഇതുവഴി ഉണ്ടായിരിക്കുന്നത്. കൃഷിച്ചെലവ് ഉയർന്നതും രാസവളങ്ങൾക്ക് വിലകൂടിയതും കാരണം ഏറെ പണം മുടക്കിയാണ് കർഷകർ ഇത്തവണ കൃഷിയിറക്കിയത്. ബാങ്കിൽനിന്ന് വായ്പയെടുത്തായിരുന്നു മിക്കവരും കൃഷിയിറക്കിയത്.
Also Read: സംസ്ഥാനത്ത് മഴ ശക്തം; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പുറംബണ്ട് കെട്ടാത്തത് മൂലമാണ് പാടത്ത് വെള്ളം കയറിയതെന്ന് കര്‍ഷകര്‍ പറയുന്നു. ചുറ്റുമുള്ള തോടുകളിൽ നിന്ന് വെള്ളം കയറുന്നതാണ് പ്രധാന പ്രശ്നം. ചേറും ചെളിയും ഉപയോഗിച്ച് നിര്‍മിച്ച ബണ്ടാണ് നിലവില്‍ ഉള്ളത്. ഇതാകട്ടെ കനത്ത മഴയില്‍ പൊട്ടും. ബണ്ട് നിർമാണം നടത്താൻ സർക്കാർ തയാറാകണമെന്നാണ് കർഷകരുടെ ആവശ്യം.
കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.