ETV Bharat / state

കോട്ടയത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിദ്യാർഥികൾ - കോട്ടയത്ത് വിദ്യാർഥികൾ

ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം വിദ്യാർഥികളിൽ നാല് പേരെ പാമ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റ് വിദ്യാർഥികളെ കണ്ടെത്തുന്നതിനായി പൊലീസ് സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം

മാനദണ്ഡങ്ങൾ ലംഘിച്ച് വിദ്യാർഥികൾ Students violating norms in Kottayam കോട്ടയത്ത് വിദ്യാർഥികൾ Students violating norms
വിദ്യാർഥികൾ
author img

By

Published : May 9, 2020, 5:32 PM IST

Updated : May 9, 2020, 7:29 PM IST

കോട്ടയം: തമിഴ്‌നാട്ടിലെ കൊവിഡ് തീവ്രബാധിത മേഖലകളിൽ നിന്നെത്തിയ 34 വിദ്യാർഥികൾ നിരീക്ഷണ മാനദണ്ഡങ്ങൾ ലംഘിച്ച് വീടുകളിൽ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ സർക്കാർ നിർദേശപ്രകാരം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിൽ 14 ദിവസം കഴിയണമെന്ന വ്യവസ്ഥ നിലനിൽക്കെയാണ് വിദ്യാർഥികൾ നേരിട്ട് വീടുകളിലേക്ക് പോയത്. വാളയാർ ചെക്ക് പോസ്റ്റ് വഴി കേരളത്തിൽ പ്രവേശിച്ച ഇവരുടെ വിവരങ്ങൾ പാലക്കാട് നിന്നും കോട്ടയത്തേക്ക് അറിയിച്ചിരുന്നുമില്ല. തുടർന്ന് നടന്ന പരിശോധനയിൽ ഇവർ നേരിട്ടു വീടുകളിലേക്ക് പോയെന്ന് കണ്ടെത്തി. ജില്ലാ ഭരണകൂടത്തിന്‍റെ നിർദേശപ്രകാരം വിദ്യാർഥികളിൽ നാല് പേരെ പാമ്പാടിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റ് വിദ്യാർഥികളെ കണ്ടെത്തുന്നതിനായി പൊലീസ് സഹായം തേടിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഫോണിലൂടെയും മറ്റും ബന്ധപ്പെട്ടും നേരിട്ടും ക്വാറന്‍റൈനിൽ എത്താത്തവരെ കണ്ടെത്തി തിരികെ എത്തിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു.

കോട്ടയത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിദ്യാർഥികൾ

ക്വാറന്‍റൈൻ ലംഘനം നടത്തിയവരെ കണ്ടെത്തി നിയമ നടപടിയെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. വെള്ളിയാഴ്ച്ച വാളയാർ അതിർത്തി ചെക്ക് പോസ്റ്റിൽ നിന്നും സ്വകാര്യ വാഹനങ്ങളിലാണ് 117 വിദ്യാർഥികൾ കേരളത്തിലെത്തിയത്. ഇവരിൽ ആരും തന്നെ സർക്കാർ നിർദേശം പാലിച്ചിട്ടില്ലെന്നാണ് വിവരം.

Last Updated : May 9, 2020, 7:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.