ETV Bharat / state

Student Dies after Falling Into Pond : കാല്‍ വഴുതി കുളത്തില്‍ വീണ് 15കാരന്‍ മരിച്ചു - ആല്‍ഫ്രഡ് ജോസഫ് ജോണ്‍

Student drowns in Pond : കപിക്കാട് കണ്ണാരത്തില്‍ ആല്‍ഫ്രഡ് ജോസഫ് ജോണ്‍ ആണ് മരിച്ചത്. ശനിയാഴ്‌ച വൈകിട്ടാണ് സംഭവം

Drowned death Kaduthuruthy  Student Dies after Falling Into Pond  Student drowns in Pond  കുളത്തില്‍ വീണ് 15കാരന്‍ മരിച്ചു  ആല്‍ഫ്രഡ് ജോസഫ് ജോണ്‍  കല്ലറ സെന്‍റ് തോമസ് സ്‌കൂള്‍
Student Dies after Falling Into Pond
author img

By ETV Bharat Kerala Team

Published : Sep 17, 2023, 9:44 AM IST

Updated : Sep 17, 2023, 3:04 PM IST

കോട്ടയം : കടുത്തുരുത്തി മാൻവെട്ടത്ത് കുളത്തിൽ വീണ് 15 വയസുകാരന്‍ മരിച്ചു (Student Dies after Falling Into Pond). കപിക്കാട് കണ്ണാരത്തിൽ ജോണിയുടെ മകൻ ആൽഫ്രഡ് ജോസഫ് ജോൺ ആണ് മരിച്ചത്. ശനിയാഴ്‌ച (സെപ്‌റ്റംബര്‍ 16) വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം (Student drowns in Pond).

കല്ലറ സെന്‍റ് തോമസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആൽഫ്രഡ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ്, മാഞ്ഞൂർ പഞ്ചായത്ത് പതിനേഴാം വാർഡിലെ പകൽ വീടിന് സമീപമുള്ള കുളത്തിൽ സുഹൃത്തുക്കള്‍ കുളിക്കാനായി ഇറങ്ങിയത്. കരയിൽ നിൽക്കുകയായിരുന്ന ആൽഫ്രഡ് കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

ഉടൻ തന്നെ, കുളിച്ചുകൊണ്ടിരുന്ന കൂട്ടുകാർ ആൽഫ്രഡിനെ കരയ്‌ക്കെടുത്ത് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മുട്ടുചിറ എച്ച് ജി എം ആശുപത്രി മോർച്ചറിയിൽ. അമ്മ, സിനി. സഹോദരി, ആൻമരിയ ജോൺ. കടുത്തുരുത്തി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലത്ത്‌ ക്ഷേത്രക്കുളത്തിൽ രണ്ട്‌ പേരെ മരിച്ചനിലയിൽ കണ്ടത്തിയത്. കൊല്ലം അയത്തിൽ കരുത്തറക്ഷേത്ര കുളത്തില്‍ രണ്ട്‌ പേരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അയത്തിൽ സ്വദേശികളും സുഹൃത്തുക്കളുമായ ഗിരികുമാർ (58), ചാക്കോ എന്ന അച്ചൻകുഞ്ഞ് (51) എന്നിവരാണ് മരിച്ചത്.

ക്ഷേത്രക്കുളത്തില്‍ വീണ് സുഹൃത്തുക്കള്‍ മരിച്ചു : കുളക്കടവിൽ ഇരിക്കുന്നതിനിടെ ഒരാൾ കുളത്തിലേക്ക് വീഴുകയും ഒപ്പമുണ്ടായിരുന്നയാൾ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടുകയും ആയിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയത്. സെപ്‌റ്റംബർ ഏഴ് രാത്രിയായിരുന്നു സംഭവം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഇരുവരും മദ്യലഹരിയില്‍ ആയിരുന്നതായി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. സെപ്‌റ്റംബര്‍ എട്ടിന് ഉച്ചയോടെ ഗിരികുമാറിന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെത്തി. തുടർന്ന് ഇരവിപുരം പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ച് മോർച്ചറിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസിൽ കയറ്റുമ്പോഴാണ് ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കരുത്തറക്ഷേത്രത്തിലെ കുളത്തിൽ ഇതിന് മുൻപും അപകട മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കുളം നവീകരിക്കാത്തതും ചുറ്റുവേലി ഇല്ലാത്തതും അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നും നാട്ടുകാർ പറയുകയുണ്ടായി.

അതേസമയം, മണ്ണാർക്കാട് സഹോദരിമാരായ മൂന്ന് യുവതികൾ മുങ്ങി മരിച്ച വാര്‍ത്ത കേരളത്തെ ഞെട്ടിച്ചിരുന്നു. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ഉച്ചയോടെയാണ് സംഭവം. വിവാഹിതരായ രണ്ട് സഹോദരിമാര്‍ ഓണാവധിക്ക് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഒരാൾ മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാനായി ശ്രമിക്കുന്നതിന് ഇടയില്‍ ആവാം മറ്റ് രണ്ടുപേരും അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കുളക്കടവില്‍ ഇവരുടെ വസ്ത്രങ്ങളും മറ്റും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അപകട വിവരം അറിയുന്നത്.

Last Updated : Sep 17, 2023, 3:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.